Quantcast

യുഎഇയിൽ സ്വർണവില കുറയുന്നു, ആളുകൾ സ്വർണം വിൽക്കണോ വാങ്ങണോ എന്ന ചിന്തയിൽ

ഒരു ദിവസത്തിനിടെ ​ഗ്രാമിന് 20 ദിർഹം കുറഞ്ഞു, ഒരാഴ്ചക്കിടെ 50 ദിർഹമിന്റെ ഇടിവ്

MediaOne Logo

Web Desk

  • Published:

    29 Oct 2025 3:26 PM IST

യുഎഇയിൽ സ്വർണവില കുറയുന്നു, ആളുകൾ സ്വർണം വിൽക്കണോ വാങ്ങണോ എന്ന ചിന്തയിൽ
X

ദുബൈ: യുഎഇയിൽ സ്വർണവില താഴോട്ട്. ഇരുപത്തിനാല് മണിക്കൂറിനിടെ ​ഗ്രാമിന് ഇരുപത് ദിർഹം കുറഞ്ഞു. ഒരാഴ്ചക്കിടയിൽ ​ഗ്രാമിന് അമ്പത് ദിർഹമിന്റെ കുറവ് രേഖപ്പെടുത്തി. സ്വർണവിലയിൽ കുറവ് വന്നതോടെ കൂടുതൽ ആളുകൾ ആഭരണങ്ങൾ വാങ്ങാനായി കടകളിൽ എത്തിയതായി ചില പ്രാദേശിക ജ്വല്ലറികൾ പറഞ്ഞു. സ്വർണവിലയിൽ വലിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്ന സമയത്ത്, സ്വർണം വാങ്ങുകയാണോ വിൽക്കുകയാണോ വേണ്ടതെന്ന് യുഎഇ നിവാസികൾ സംശയിക്കുന്നു.

വിപണിയിൽ പ്രവേശിക്കാൻ ഇത് ഏറ്റവും നല്ല സമയമാണെന്നാണ് ചില വിദഗ്ധരുടെ നിരീക്ഷണം. എന്നാൽ നിക്ഷേപകന് അവരുടെ പോർട്ട്‌ഫോളിയോയിൽ എന്താണ് വേണ്ടതെന്നതിനെ ആശ്രയിച്ചിരിക്കും ഈ തീരുമാനമെന്ന് മറ്റുള്ളവർ പറയുന്നു. ഫ്രാക്ഷണൽ ഗോൾഡ് നിക്ഷേപ ആപ്പായ ഒ​ഗോൾഡിന്റെ സഹസ്ഥാപകനായ അഹമ്മദ് അബ്ദൽതവാബ് പറയുന്നത്, ഇത് സ്വർണം വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയമാണെന്നാണ്. 2025 ലുണ്ടായ വില വർധനവ് യുവ ഉപഭോക്താക്കൾക്കിടയിൽ സ്വർണത്തിലുള്ള താത്പര്യം വർധിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.

TAGS :

Next Story