Quantcast

കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി 4.3 ലക്ഷം ദിര്‍ഹം മോഷ്ടിച്ച സുരക്ഷാ ജീവനക്കാരന് തടവുശിക്ഷ

MediaOne Logo

Web Desk

  • Updated:

    2022-04-04 09:17:25.0

Published:

4 April 2022 2:26 PM IST

കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി 4.3 ലക്ഷം ദിര്‍ഹം   മോഷ്ടിച്ച സുരക്ഷാ ജീവനക്കാരന് തടവുശിക്ഷ
X

ദുബൈയില്‍ റെസ്റ്റോറന്റ് മാനേജരെ കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി 4.3 ലക്ഷം ദിര്‍ഹം മോഷ്ടിച്ച സുരക്ഷാ ജീവനക്കാരന് തടവുശിക്ഷ. കേസിലെ പ്രതിയായ 31 കാരന്‍ ആഫ്രിക്കന്‍ പൗരന് ദുബൈ ക്രിമിനല്‍ കോടതി ഒരു വര്‍ഷത്തെ തടവ് വിധിച്ചു. ശിക്ഷ അനുഭവിച്ച ശേഷം പ്രതിയെ നാടുകടത്തും.

2021 ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം. അന്നുതന്നെ പ്രതിയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പിടിയിലായതോടെ മോഷ്ടിച്ച പണത്തില്‍നിന്ന് അല്‍പം ഭാഗം പോലീസ് കണ്ടെടുത്തു.

റസ്റ്റോറന്റില്‍നിന്ന് മോഷ്ടിച്ച തുകയാണിതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. ബാക്കി തുക തന്റെ കുടുംബത്തിന് അയച്ച് നല്‍കാനായി ഒരാളെ ഏല്‍പിച്ചതായും പ്രതി വെളിപ്പെടുത്തി.

TAGS :

Next Story