Quantcast

ഗൾഫ് വ്യോമപാത ഉണരുന്നു: നാളെ മുതൽ കൂടുതൽ സർവീസുകൾ

MediaOne Logo

Web Desk

  • Published:

    7 March 2026 12:40 AM IST

ഗൾഫ് വ്യോമപാത ഉണരുന്നു: നാളെ മുതൽ കൂടുതൽ സർവീസുകൾ
X

ദുബൈ: ഗൾഫിലേക്കുള്ള വിമാന സർവീസുകൾ വീണ്ടും സജീവമാക്കാൻ വിമാനകമ്പനികൾ തയാറെടുക്കുന്നു. അടുത്തദിവസം മുതൽ നൂറുശതമാനം ശേഷിയിൽ സർവീസ് ആരംഭിക്കുമെന്ന് എമിറേറ്റ്‌സ് അറിയിച്ചു. നാളെ 60 ശതമാനം ശേഷിയിൽ സർവീസിന് തുടക്കമാകും. ഇന്ത്യയിലേക്ക് 22 വിമാനങ്ങൾ സർവീസ് നടത്തും. എയർ ഇന്ത്യ എക്‌സ്പ്രസ് മസ്‌കത്ത്, ജിദ്ദ സർവീസുകൾക്ക് പുറമേ വിവിധ ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ദുബൈ, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തും. റാസൽഖൈമയിൽ നിന്ന് കൊച്ചിയിലേക്ക് വിമാനമുണ്ടാകും. ഇൻഡിഗോയും നാളെ മുതൽ മുംബൈ, ഡൽഹി, ഹൈദരബാദ് എന്നിവിടങ്ങിൽ നിന്ന് ദുബൈ, അബൂദബി, റാസൽഖൈമ, ഫുജൈറ എന്നീ വിമാനത്താവളങ്ങളിലേക്ക് സർവീസ് നടത്തും.

TAGS :

Next Story