ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ 'ഗൾഫ് മാധ്യമം' പവലിയൻ
പുതിയ പുസ്തകങ്ങളുടെ പ്രകാശനം നാളെ

ഷാർജ അന്താരാഷ്ട്ര പുസ്തകോൽസവ നഗരിയിൽ 'ഗൾഫ്മാധ്യമം', 'മാധ്യമം ബുക്സ്' പവലിയന്‍റെ ഉദ്ഘാടനം ഷാർജ മ്യൂസിയം വകുപ്പ് ഡയറക്ടർ ഡോ. ഫൈസൽ അൽ സുവൈദി നിർവഹിച്ചു. 'മാധ്യമം' എഡിറ്റർ വി.എം ഇബ്രാഹീം, 'ഗൾഫ്മാധ്യമം മീഡിയാ വൺ' മിഡിൽ ഈസ്റ്റ് ഓപറേഷനല്‍ ഡയറക്ടർ സലീം അമ്പലൻ, മീഡിയവൺ മിഡിൽഈസ്റ്റ് എഡിറ്റോറിയൽ മേധാവി എം.സി.എ നാസർ, 'ഗൾഫ്മാധ്യമം' മിഡിൽ ഈസ്റ്റ് എഡിറ്റോറിയൽ മേധാവി സാലിഹ്കോട്ടപ്പള്ളി, സീനിയർ മാനേജർ എസ്.കെ അബ്ദുല്ല, യു.എ.ഇ കറസ്പോണ്ടന്റ് ടി.കെ മനാഫ് എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
അറബിയിൽനിന്ന്മലയാളത്തിലേക്ക്കൂടുതൽ പുസ്തകങ്ങൾ വിവർത്തനം ചെയ്യപ്പെടുന്നത് ഏറെ ആഹ്ളാദകരമാണെന്ന് ഡോ. ഫൈസൽ അൽ സുവൈദി പറഞ്ഞു. സാംസ്കാരിക ബന്ധം ഊട്ടിയുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രൗഢമായ നിരവധി പുസ്തകങ്ങളാണ് 'മാധ്യമം ബുക്സ്' പുറത്തിറക്കുന്നതെന്ന് എഡിറ്റർ വി.എം ഇബ്രാഹിം അറിയിച്ചു
'മാധ്യമംബുക്സ്' പ്രസിദ്ധീകരിച്ച കവി കെ. സച്ചിദാനന്ദന്‍റെ 'കവിതക്കൊരു വീട്', സുൽഹഫ്എഡിറ്റ്ചെയ്ത ഏക സിവിൽകോഡിനെ കുറിച്ച 'ഏകത്വമോ, ഏകാധിപത്യമോ' എന്നീ രണ്ട്പുസ്തകങ്ങൾ വ്യാഴാഴ്ച മേളയിൽ പ്രകാശനം ചെയ്യും.
Adjust Story Font
16

