Quantcast

ഗൾഫ് മാധ്യമം 'എജുകഫേ' സമാപനം നാളെ

എ.പി.ജെ അബ്ദുൽകലാം ഇന്നൊവേഷൻ പുരസ്‌കാരവും നാളെ പ്രഖ്യാപിക്കും

MediaOne Logo

Web Desk

  • Updated:

    2022-10-21 18:14:46.0

Published:

21 Oct 2022 5:22 PM GMT

ഗൾഫ് മാധ്യമം എജുകഫേ സമാപനം നാളെ
X

ഷാർജയിൽ പുരോഗമിക്കുന്ന ഗൾഫ് മാധ്യമം 'എജുകഫേ' വിദ്യാഭ്യാസ പ്രദർശനം നാളെ സമാപിക്കും. അവസാന ദിവസമായ ശനിയാഴ്ച യു.എ.ഇ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രിൻസിപ്പൽമാർ ഭാവി വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് രൂപം നൽകാൻ ഒത്തുചേരും. എ പി ജെ അബ്ദുൽകലാം ഇന്നൊവേഷൻ പുരസ്‌കാരവും നാളെ പ്രഖ്യാപിക്കും.

ഷാർജ എക്‌സ്‌പോ സെന്ററിൽ അന്താരാഷ്ട്ര വിദ്യാഭ്യാസ പ്രദർശനത്തിന്റെ ഭാഗമായി അരങ്ങേറുന്ന എജുകഫേ മേളയിലേക്ക് ഇന്നും നൂറുകണക്കിന് വിദ്യാർഥികളും രക്ഷിതാക്കളും ഒഴുകിയെത്തി. എ.പി.ജെ അബ്ദുൽ കലാം ഇന്നവേഷൻ അവാർഡിനായി കുട്ടികളുടെ 14 ടീമുകൾ പുതിയ ആശയങ്ങളും സാങ്കേതികവിദ്യകളും അവതരിപ്പിച്ചു. നാളെ ആറ് ടീമുകൾ മത്സരിക്കുന്ന ഫൈനലിൽ ഇന്നവേഷൻ അവാർഡിന്റെ ജേതാക്കളെ പ്രഖ്യാപിക്കും.

വിദ്യാർഥികളിൽ ഒളിഞ്ഞിരിക്കുന്ന പ്രതിഭകളെ കണ്ടെത്തുന്ന വഴികളെ കുറിച്ച് കേരളാ യൂനിവേഴ്‌സിറ്റി അധ്യാപകനും ടി വി അവതാരകനുമായ ഡോ. അരുൺകുമാർ ക്ലാസെടുത്തു. പിന്നീട് ടോപ്പേഴ്‌സ് ടോക്ക് എന്ന പരിപാടിയിൽ വിവിധ സ്‌കൂളിലെ മികച്ച വിദ്യാർഥികളുമായി അദ്ദേഹം സംവദിച്ചു. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഉപരിപഠനത്തിനുള്ള അവസരങ്ങൾ പങ്കുവെച്ച് പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്റ്റാളുകളും പ്രദർശനത്തിൽ സജീവമാണ്.

TAGS :

Next Story