Quantcast

ഗൾഫ് മാധ്യമം എജുകഫേ സമാപിച്ചു

വിദ്യാർഥികൾക്ക് വഴികാട്ടുന്ന ഒരു ഡസനോളം സെഷനുകളാണ് ഇത്തവണ എജുകഫേയിൽ ഒരുക്കിയിരുന്നത്

MediaOne Logo

Web Desk

  • Updated:

    2022-02-07 18:52:32.0

Published:

7 Feb 2022 6:47 PM GMT

ഗൾഫ് മാധ്യമം എജുകഫേ സമാപിച്ചു
X

രണ്ടുദിവസം നീണ്ട ഗൾഫ് മാധ്യമം എജുകഫേ മേള സമാപിച്ചു. ആയിരക്കണക്കിന് വിദ്യാർഥികളാണ് മേളയിൽ പങ്കെടുക്കാനെത്തിയത്. പ്രഫ. ഗോപിനാഥ് മുതുകാടിന്റെ മാജിക് പ്രകടനത്തോടെയായിരുന്നു സമാപനം.

വിദ്യാർഥികൾക്ക് വഴികാട്ടുന്ന ഒരു ഡസനോളം സെഷനുകളാണ് ഇത്തവണ എജുകഫേയിൽ ഒരുക്കിയിരുന്നത്. കോവിഡിന് ശേഷം ക്ലാസ്മുറികൾ സജീവമായതിന് പിന്നാലെ നടക്കുന്ന ആദ്യ വിദ്യാഭ്യാസ മേള എന്ന പ്രത്യേകതയും ഇക്കുറി എജുകഫേക്കുണ്ടായിരുന്നു. വിദ്യാർഥികൾ, മാതാപിതാക്കൾ, അധ്യാപകർ എന്നിവർക്ക് വഴികാട്ടുന്നതായിരുന്നു വിവിധ സെഷനുകൾ. ഡോ. ധന്യ മേനോൻ, അവെലോ റോയ്, രാംകുമാർ കൃഷ്ണമൂർത്തി, മദീഹ അഹ്‌മദ് തുടങ്ങിയവർ ക്ലാസെടുത്തു.

എ.പി.ജെ അബ്ദുൽകലം ഇന്നൊവേഷൻ അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു. 'മാധ്യമം' ഗ്ലോബൽ ബിസിനസ് ഓപറേഷൻസ് ജനറൽ മാനേജർ കെ. മുഹമ്മദ് റഫീഖ്, 'ഗൾഫ് മാധ്യമം'-മീഡിയവൺ മിഡ്ൽ ഈസ്റ്റ് ഓപറേഷൻസ് ഡയറക്ടർ മുഹമ്മദ് സലീം അമ്പലൻ എന്നിവർ സമ്മാനം വിതരണം ചെയ്തു. പ്രഫഷണൽ മാജിക്കിൽ നിന്ന് വിരമിച്ച ഗോപിനാഥ് മുതുകാട് വീണ്ടും മാജിക്കുമായി വേദിയിലെത്തി എന്നത് എജുകഫേ സമാപന ചടങ്ങിനെ വേറിട്ടതാക്കി. പി.ഭാസ്‌കരൻറെ ആദ്യ വിദ്യാലയം എന്ന കവിതയെ ആസ്പദമാക്കിയുള്ളതായിരുന്നു മാജിക്.

കുട്ടികൾക്ക് മുതുകാട് പ്രാഥമിക മാജിക് പരിശീലനവും നൽകി. ഭിന്നശേഷിക്കാരായ കുട്ടികൾക്കായി മുതുകാട് നടത്തുന്ന മാജിക് പ്ലാനറ്റിലെ 20 കുട്ടികളെ ഒരു വർഷത്തേക്ക് ഏറ്റെടുക്കാൻ തയ്യാറാണെന്ന് അറിയിച്ച് മേളയിൽ പങ്കെടുക്കാനെത്തിയവർ മുന്നോട്ടുവന്നത് എജുകഫേയെ കൂടുതൽ അർഥവത്താക്കി.

TAGS :

Next Story