Quantcast

'ഹബീബീ.., വി ആർ കമിങ്ബാക്ക് ടു കലൂർ'; ബ്ലാസ്റ്റേഴ്‌സ് തിരുവോണത്തിന് നാട്ടിൽ തിരിച്ചെത്തും

സൂപ്പർലീഗ് മത്സരങ്ങൾ ഒക്ടോബർ ഏഴിന് ആരംഭിക്കും

MediaOne Logo

Web Desk

  • Updated:

    2022-09-07 05:14:59.0

Published:

7 Sept 2022 10:38 AM IST

ഹബീബീ.., വി ആർ കമിങ്ബാക്ക് ടു കലൂർ;   ബ്ലാസ്റ്റേഴ്‌സ് തിരുവോണത്തിന് നാട്ടിൽ തിരിച്ചെത്തും
X

സന്നാഹ മത്സരങ്ങൾക്കായി യു.എ.ഇയിലെത്തിയ കേരളാ ബ്ലാസ്റ്റേഴ്‌സ് ടീം നാളെ തിരുവോണത്തിന് കേരളത്തിൽ തിരിച്ചെത്തും. പത്ത് ദിവസത്തെ പരിശീലനത്തിനെത്തിയ ടീം 20 ദിവസം യു.എ.ഇയിൽ ചെലവിട്ട ശേഷമാണ് മടങ്ങുന്നത്.

പ്രീസീസൺ മത്സരങ്ങൾക്കായി ആഗസ്റ്റ് 17നാണ് ടീം ദുബൈയിലെത്തിയത്. ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷന് ഫിഫ വിലക്കേർപെടുത്തിയതോടെ ബ്ലാസ്റ്റേഴ്‌സിന്റെ കളികൾ മുടങ്ങിയിരുന്നു. ദുബൈയിലെ പരിശീലന സൗകര്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തിയ ശേഷമാണ് ടീമിന്റെ മടക്കം.

ഒക്ടോബർ ഏഴിന് കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യൻ സൂപ്പർലീഗിന്റെ ഉദ്ഘാടന മത്സരത്തിൽ ഈസ്റ്റ് ബംഗാളാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ.

TAGS :

Next Story