Quantcast

ഹാദിയ സി.എസ്.ഇ ദുബൈ സബ്‌സെന്റര്‍ സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും

ദുബൈ കെ.എം.സി.സി യുടെ സഹകരണത്തോടെയാണ് കോഴ്‌സുകള്‍ നടക്കുക

MediaOne Logo
Swadikhali Shihab Thangal CSE Hadia
X

ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാലയുടെ പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹാദിയക്കു കീഴില്‍ പാണക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ സോഷ്യല്‍ എക്സലന്‍സി (സി.എസ്.ഇ)യുടെ ദുബൈ സബ് സെന്റര്‍ അല്‍ഹിദായ സെന്ററിന്റ ഉദ്ഘാടനം ഈമാസം 26 ന് നടക്കും.

വൈകീട്ട് ദാറുല്‍ഹുദാ ചാന്‍സലര്‍ പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ശംസുദ്ദീന്‍ ബിന്‍ മുഹ്യിദ്ദീന്‍, യു.ശാഫി ഹാജി ചെമ്മാട്,

അബ്ദുല്‍ ജലീല്‍ ദാരിമി, അന്‍വര്‍ നഹ, ഇബ്രാഹീം മുറിച്ചാണ്ടി, മുസ്ഥഫ തിരൂര്‍, സിംസാറുല്‍ ഹഖ് ഹുദവി, സയ്യിദ് നൗഷാദ് ഹുദവി തുടങ്ങിയവര്‍ സംബന്ധിക്കും.

ദുബൈ ഖിസൈസിൽ അല്‍ഹിദായ സെന്ററില്‍ റീഡ് ഖുര്‍ആന്‍ ആന്‍ഡ് ഇസ്ലാമിക് സ്റ്റഡീസ് പഠന കേന്ദ്രവും പ്രവര്‍ത്തിക്കും. നിലവില്‍ പതിനൊന്ന് രാഷ്ട്രങ്ങളില്‍ നിന്നായി ഇരുനൂറിലേറെ വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠനം നടത്തുന്നത്. പ്രവാസികള്‍ക്കും കുടുംബിനികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി വിവിധ കോഴ്സുകളും സെന്ററില്‍ നടക്കും. ദുബൈ കെ.എം.സി.സി യുടെ സഹകരണത്തോടെയാണ് കോഴ്‌സുകള്‍ നടക്കുക.

TAGS :

Next Story