Quantcast

ഹരിഹരനും ശങ്കർ മഹാദേവനും ഒന്നിക്കുന്നു; ‘ഹരിശംഖ്’ സംഗീതപരിപാടി ദുബൈയിൽ

MediaOne Logo

Web Desk

  • Updated:

    2023-10-21 06:59:15.0

Published:

21 Oct 2023 6:55 AM GMT

‘ഹരിശംഖ്’
X

പ്രശസ്ത പിന്നണി ഗായകരായ ഹരിഹരനും, ശങ്കർ മഹാദേവനും ദുബൈയിൽ ഒന്നിച്ച് ഒരേ വേദിയിലെത്തുന്നു. ‘ഹരിശംഖ്’ എന്ന പേരിൽ അടുത്തവർഷം ഫെബ്രുവരിയിലാണ് പരിപാടിയെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഫെബ്രുവരി 24 ന് ദുബൈ ഇത്തിസലാത്ത് അക്കാദമിയിലാണ് രണ്ട് വിഖ്യാത ഗായകരും ഒരേ വേദിയിൽ പരിപാടി അവതരിപ്പിക്കുന്നത്. യുഎഇയിലെ വിവിധ ഇന്ത്യൻ ഭാഷകളിലെ ആസ്വാദകരെ ആകർഷിക്കുന്ന പരിപാടിയിൽ പതിനായിരത്തിലേറെ കാണികളെ പ്രതീക്ഷിക്കുന്നുവെന്ന് ഷോ ഡയറക്ടർ റെജിലേഷ്, സംഘാടകരായ അംഷി ഇവന്റ്സ് സി ഇ ഒ പ്രജീഷ് കുമാർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നാല് മണിക്കൂർ നീളുന്ന പരിപാടിയിൽ മലയാളം, കന്നഡ, തമിഴ്, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിലെ ഗാനങ്ങൾ ഇരുവരും അവതരിപ്പിക്കും. പ്രകാശ് ഉള്ളിയേരി ബാൻഡ്, ഫ്യൂഷൻ സംഗീത വിദഗ്ധനായ വീണ വിദ്വാൻ രാജേഷ് വൈദ്യയും എന്നിവരും വേദിയിലെത്തും.

ടിക്കറ്റ് അടിസ്ഥാനത്തിലായിരിക്കും പരിപാടിയിലേക്ക് പ്രവേശനം. ഷൗക്കത്ത് ലെൻസ്മാൻ, ഗിരീഷ്, അംബിക സുനീഷ്, അസ്മ ഷൗക്കത്ത് തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


TAGS :

Next Story