Quantcast

അബൂദബിയിൽ 'കൊയ്​ത്തുൽസവം' സംഘടിപ്പിച്ച് സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയം

യു.എ.ഇയുടെ അൻപത്തി ഒന്നാമത് ദേശീയ ദിനാഘോഷം മുൻ നിർത്തി 51 സ്റ്റാളുകൾ ഒരുക്കിയാണ് ദേവാലയം സന്ദർശകരെ വരവേറ്റത്

MediaOne Logo

Web Desk

  • Updated:

    2022-11-29 19:16:40.0

Published:

29 Nov 2022 7:12 PM GMT

അബൂദബിയിൽ കൊയ്​ത്തുൽസവം സംഘടിപ്പിച്ച് സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയം
X

അബൂദബിയിൽ കൊയ്ത്തുത്സവം സംഘടിപ്പിച്ച് സെന്റ് ജോർജ് ഓർത്തഡോക്‌സ് ദേവാലയം. കേരളീയ രുചിക്കൂട്ടുകൾക്കൊപ്പം നാടൻ കലാരൂപങ്ങളുടെ ആവിഷ്കാരവും ഹാർവെസ്റ്റ്​ ഫെസ്​റ്റിവലി​ന്റെ പ്രത്യേകതയായിരുന്നു.

അബുദാബി സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയങ്കണത്തിൽ നടന്ന ചടങ്ങിൽ നാടൻ വിഭവങ്ങൾക്കൊപ്പം നസ്രാണി പലഹാരങ്ങളുടെ വൈവിധ്യങ്ങളും ഒരുക്കിയിരുന്നു. യു.എ.ഇയുടെ അൻപത്തി ഒന്നാമത് ദേശീയ ദിനാഘോഷം മുൻ നിർത്തി 51 സ്റ്റാളുകൾ ഒരുക്കിയാണ് ദേവാലയം സന്ദർശകരെ വരവേറ്റത് .

ഇന്ത്യയുടെയും, യു.എ.ഇ യുടെയും തനത് കലാരൂപങ്ങൾ കൂടി ചേർന്നതോടെ കൊയ്​ത്തുൽസവം സജീവമായി. ബ്രഹ്മവർ ഭദ്രാസന മെത്രപ്പോലീത്ത യാക്കോബ് മാർ ഏലിയാസ് അധ്യക്ഷത വഹിച്ചു. ഇന്ത്യൻ എംബസി കോൺസൽ ബാലാജി രാമസ്വാമി, ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്, വിവിധ അസോസിയേഷൻ സാരഥികൾ ഉൾപ്പെടെ നിരവധി പ്രമുഖർ ആഘോഷ പരിപാടികളിൽ സംബന്ധിച്ചു.

TAGS :

Next Story