സാഹോദര്യവും ഐക്യവും ഊട്ടിയുറപ്പിക്കാൻ അബൂദബിയിൽ രാഷ്ട്ര നേതാക്കളുടെ സംഗമം
ചരിത്രപരമായി അടുത്തുനിൽക്കുന്ന രാഷ്ട്രങ്ങളെന്ന നിലയിൽ വിവിധ കാര്യങ്ങളിൽ കൂടുതൽ ആശയ വിനിമയവും ആവശ്യമാണെന്ന് നേതാക്കൾ വ്യക്തമാക്കി

അബൂദബി: അറബ്, ഗൾഫ്രാജ്യങ്ങൾക്കിടയിൽ സാഹോദര്യത്തിന്‍റെയും ഐക്യത്തിന്റെയും പുതിയ അധ്യായം സൃഷിടിച്ച് അബൂദബിയിൽ രാഷ്ട്ര നേതാക്കളുടെ സംഗമം നടന്നു.. 'മേഖലയിലെ സമൃദ്ധിയും സ്ഥിരതയും' എന്ന ശീർഷകത്തിൽ ആയിരുന്നു നേതാക്കളുടെ ഒത്തുചേരൽ. വികസനത്തിന് സഹായിക്കുന്ന വിവിധ മേഖലകളിലെ സഹകരണം ഏകീകരിക്കുകയും ശക്തിപ്പെടുത്തുകയുമാണ് ലക്ഷ്യം.
യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വിളിച്ചു ചേർത്ത സാഹോദര്യ കൂടിയാലോചന യോഗം ഐക്യത്തിന്റെ മാർഗത്തിൽ മികച്ച ചുവടുവെപ്പായി മാറി.യു.എ.ഇ, ഖത്തർ, ഒമാൻ, ബഹ്റൈൻ, ജോർഡൻ, ഈജിപ്ത് എന്നീ രാഷ്ട്ര നേതാക്കളാണ് അബൂദബിയിൽ ഒത്തുകൂടിയത്. ഖത്തർ അമീർ ശൈഖ്തമീം ബിൻ ഹമദ്ആൽ ഥാനി, ഒമാൻസുൽത്താൻ ഹൈതം ബിൻ താരിഖ്, ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമൻ, ഈജിപ്ത്പ്രസിഡന്റ്അബ്ദുൽ ഫത്താഹ്സീസി എന്നിവരാണ് യു.എ.ഇ പ്രസിഡന്‍റ് വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്തത്. അബൂദബി സാദിയാത്ത് ദ്വീപിലായിരുന്നു ഒത്തുചേരൽ.
ജനങ്ങൾക്ക് കൂടുതൽ അഭിവൃദ്ധിയും വികസനവും കൈവരിക്കുന്നതിന് വിവിധ മേഖലകളിൽ സഹകരിക്കുന്നത് സംബന്ധിച്ചായിരുന്നു പ്രധാന ചർച്ച. പ്രാദേശികവും അന്താരാഷ്ട്ര വിഷയങ്ങളും ചർച്ചയായി. രാഷ്ട്രീയമായും സാമ്പത്തിക, സുരക്ഷാ തലങ്ങളിൽ മേഖല നേരിടുന്ന വെല്ലുവിളികളാണ് നേതാക്കൾ വിലയിരുത്തിയത്. ഇക്കാര്യങ്ങളിൽ പരസ്പരം സഹകരിച്ച്ഭാവി പരിപാടികൾ ആസൂത്രണം ചെയ്യാൻ ധാരണയായി.
ചരിത്രപരമായി അടുത്തുനിൽക്കുന്ന രാഷ്ട്രങ്ങളെന്ന നിലയിൽ വിവിധ കാര്യങ്ങളിൽ കൂടുതൽ ആശയ വിനിമയവും ആവശ്യമാണെന്ന് നേതാക്കൾ വ്യക്തമാക്കി. നല്ല അയൽപക്ക രാജ്യങ്ങളെന്ന നിലയിൽ പരസ്പരം നിയമങ്ങൾ പാലിച്ചും പരമാധികാരത്തെ ബഹുമാനിച്ചും മുന്നോട്ട് പോകും. ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാതിരിക്കാനും ധാരണയായി. കഴിഞ്ഞവർഷം ആഗസ്റ്റിൽ സമാനമായ യോഗം ഈജിപ്തിൽ ചേർന്നിരുന്നു. എന്നാൽ ഖത്തർ, ഒമാൻ രാഷ്ട്രത്തലവൻമാൻ അന്ന് യോഗത്തിൽ സംബന്ധിച്ചിരുന്നില്ല.
Adjust Story Font
16

