Quantcast

ഷാർജ മരുഭൂമിയിൽ സൈക്കിൾ അപകടത്തിൽ പരിക്കേറ്റ പ്രവാസിയെ ഹെലികോപ്റ്ററിലെത്തി രക്ഷിച്ചു

നസ്വ മേഖലയിലെ ഷാർജ പൊലീസ് ​അധികൃതരുമായി സഹകരിച്ചായിരുന്നു​ രക്ഷാപ്രവർത്തനം

MediaOne Logo

Web Desk

  • Published:

    15 Jan 2024 6:56 PM GMT

ഷാർജ മരുഭൂമിയിൽ സൈക്കിൾ അപകടത്തിൽ പരിക്കേറ്റ പ്രവാസിയെ ഹെലികോപ്റ്ററിലെത്തി രക്ഷിച്ചു
X

ഷാർജ: മരുഭൂമിയിൽ സൈക്കിൾ അപകടത്തിൽ പരിക്കേറ്റ പ്രവാസിയെ ഹെലികോപ്റ്ററിലെത്തി രക്ഷിച്ചു. ഷാർജയിലെ മരുഭൂമിയിലാണ് ​കഴിഞ്ഞ ദിവസം അപകടമുണ്ടായത്​. ഗുരുതരമായ പരിക്കേറ്റ ഏഷ്യൻ വംശജനെ നാഷണൽ സെർച്​ ആൻഡ്​ റെസ്ക്യു സെന്‍ററിന്‍റെ ഹെലികോപ്റ്റർ എത്തി​ ആശുപത്രിയിലേക്ക്​മാറ്റുകയായിരുന്നു.

നസ്വ മേഖലയിലെ ഷാർജ പൊലീസ് ​അധികൃതരുമായി സഹകരിച്ചായിരുന്നു​ രക്ഷാപ്രവർത്തനം. അപകടത്തിൽ നട്ടെല്ലിനടക്കം പരിക്കേറ്റതായാണ് ​പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്​. ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളിലും പരിക്കുണ്ട്​. ഈ സാഹചര്യത്തിലാണ് ​ഹെലികോപ്​റ്ററിൽ ആശുപത്രിയിലേക്ക് ​മാറ്റാൻ തീരുമാനിച്ചത്​. അൽ സായിദ്​ ആശുപത്രിയിലേക്കാണ് ​ചികിൽസക്കായി എത്തിച്ചത്​. കഴിഞ്ഞ വർഷം ഇതേ പ്രദേശത്ത്​ അപകടത്തിൽപെട്ട ഫ്രഞ്ചുകാരനെയും അധികൃതർ ഹെലികോപ്റ്റർ വഴി രക്ഷപ്പെടുത്തിയിരുന്നു.

മരുഭൂമിയിൽ പോകുന്നവർ പാലിക്കേണ്ട കാര്യങ്ങൾ നേരത്തെ നാഷണൽ സെർച് ​ആൻഡ്​ റെസ്ക്യു സെന്‍റർ പുറത്തിറക്കിയിരുന്നു. കൂടുതൽ സമയം തങ്ങാനാണെങ്കിൽ ആവശ്യത്തിന് ഭക്ഷണവും വെള്ളവും പോർട്ടബിൾ സ്റ്റൗവും കൂടെ കരുതണമെന്നും നിർദേശിച്ചിരുന്നു.

ഓഫ്‌ലൈൻ മാപ്പുകളുള്ള ഒരു ജി.പി.എസ് ​ഉപകരണമോ സ്മാർട്ട്‌ഫോൺ ആപ്പോ ഉപയോഗിക്കുക, ഡ്രൈവ് ചെയ്യുന്നവർ അധിക ഇന്ധനം കൊണ്ടുപോകുക, സംഘമായി യാത്ര ചെയ്യുകയും സമ്പർക്കം പുലർത്തുകയും ചെയ്യുക, പുറപ്പെടുന്നതിന് മുമ്പ് നിങ്ങളുടെ വാഹനം നല്ല നിലയിലാണെന്ന് ഉറപ്പാക്കുക, സ്പെയർ ടയറുകൾ, ടയർ മാറ്റുന്ന ഉപകരണങ്ങൾ എന്നിവ സൂക്ഷിക്കുക എന്നീ​ നിർദേശങ്ങളും അധികൃതർ നൽകുന്നുണ്ട്​.

TAGS :

Next Story