സർക്കാറിന് ആവശ്യമെങ്കിൽ എന്‍റെ ഹെലികോപ്ടറും വിമാനവും കൊടുക്കും -എംഎ യൂസുഫലി
പ്രത്യുപകാരം ആവശ്യമില്ല, പിടിച്ചുവാങ്ങുകയുമില്ല

ദുബൈ: സംസ്ഥാന സർക്കാറിനോ രാജ്യത്തിനോ ആവശ്യം വന്നാൽ സ്വന്തം വിമാനവും ഹെലികോപ്ടറും നൽകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എംഎ യൂസുഫലി. സർക്കാറിനോ ഭരിക്കുന്നവർക്കോ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ കൊടുക്കും. അതിന് പ്രത്യുപകാരം ആവശ്യമില്ല. ഒന്നും പിടിച്ചുവാങ്ങാനും പോകില്ല. അങ്ങനെയൊരാളല്ല താൻ. അതിന് വേണ്ടി പോകുകയല്ലെന്നും എംഎ യൂസുഫലി പറഞ്ഞു.കേരളത്തിലെ പ്രൈവറ്റ് ജെറ്റ് വിവാദം സംബന്ധിച്ച ചോദ്യത്തിനോടുള്ള പ്രതികരണമായിട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. എനിക്ക് ഹെലികോപ്ടറുണ്ട്, വിമാനവുമുണ്ട്, അത് എല്ലാവർക്കും അറിയാം. ഈ സാഹചര്യത്തിൽ സർക്കാറിനോ ഭരണാധികാരികൾക്കോ ഏത് സമയത്ത് ആവശ്യം വന്നാലും നൽകുമെന്ന് യൂസുഫലി വ്യക്തമാക്കിയത്.
കേരളത്തിലെ സ്വകാര്യ ജെറ്റ് വിവാദത്തിൽ അഭിപ്രായം പറയാനില്ല. വിവാദം ഉണ്ടാക്കിയവർ തന്നെ അവസാനിപ്പിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ജെറ്റ് സംബന്ധിച്ച കേരളത്തിലെ രാഷ്ട്രീയ-പൊതു ചർച്ചകൾക്കിടയിൽ യൂസഫലിയുടെ പരാമർശം ശ്രദ്ധേയമായി. കേരളത്തിലെ സ്വകാര്യ വിമാനങ്ങളുടെ ഉപയോഗം, സർക്കാർ ആവശ്യങ്ങൾക്ക് സ്വകാര്യ വിഭവങ്ങൾ ഉപയോഗിക്കുന്നതിന്‍റെ മാനദണ്ഡങ്ങൾ, അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന രാഷ്ട്രീയ ചർച്ചകൾ എന്നിവക്കിടയിലാണ് യൂസഫലിയുടെ പുതിയ പരാമർശം പുറത്തുവരുന്നത്.
Adjust Story Font
16

