Quantcast

പ്രവാസികളുടെ ഉപരിപഠനം; കോഴ്സുകളുമായി അജ്മാൻ ട്രയംഫ് കോളജ്

MediaOne Logo

Web Desk

  • Published:

    12 May 2023 7:12 PM GMT

higher education of expatriates
X

യു.എ.ഇയിൽ പുതിയ അക്കാദമിക വർഷം കുറഞ്ഞ നിരക്കിൽ വിദേശ വാഴ് സിറ്റികളുടെ ബിരുദ, ബിരുദാനന്തര കോഴ് സുകൾ പഠിക്കാൻ അജ്മാനിലെ ട്രയംഫ് കോളജിൽ സൗകര്യം ഒരുക്കിയതായി കോളജ് അധികൃതർ അറിയിച്ചു. മഹാത് മാ ഗാന് ധി യൂനിവേഴ് സിറ്റി, ഇഗ് നോ, മണിപ്പാൽ യൂനിവേഴ് സിറ്റി കോഴ് സുകൾക്കു പുറമെ യു.കെയിൽ നിന്നുള്ള ഉപരിപഠന കോഴ്സുകൾക്കും ഇവിടെ സൗകര്യമുണ്ടാകും.

ബിസിനസ് അഡ്മിനിസ്ട്രേഷൻ, കോമേഴ്സ് മേഖലയിൽ ഉപരിപഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ട്രയംഫ് കോളജിൽ BBA, BCOM, MBA, MCOM എന്നീ കോഴ്സുകൾ ലഭ്യമാണെന്ന് കോളജ് അധികൃതർ പറഞ്ഞു. സ്കൂൾപഠനം പൂർത്തായാക്കാതെ പോയ പ്രവാസികൾക്ക് പഠനം തുടരാൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ് പരിശീലനവും ഇവിടെയുണ്ട്. പ്രത്യേക പരിശീലനത്തിലൂടെ NIOS ന് നൂറ് ശതമാനം വിജയം ഉറപ്പാക്കുന്ന സ് ഥാപനമാണ് ട്രയംഫ് കോളജെന്ന് അക്കാദമിക് ഡയറക്ടർ സുഭാഷ് ജോർജ് പറഞ്ഞു.

ഇന്ത്യയിലെ ഉൾപ്പെടെ ലോകത്തിലെ പ്രമുഖ സർവകലാശാലകളുടെ കോഴ്സുകൾ വഴി യു എ ഇയിലെ ആയിരക്കണക്കിന് വിദ്യാർഥികൾക്ക് മികച്ച ഭാവി രൂപപ്പെടുത്താൻ തങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെന്നും ട്രയംഫ് കോളജ് അധികൃതർ പറഞ്ഞു. ഉപരിപഠന, കരിയർ മേഖലയിൽ മാർഗനിർദേശം നൽകാൻ സ് ഥിരം സംവിധാനവും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്.

TAGS :

Next Story