Quantcast

സ്വദേശികൾക്ക്​ വൻ ഭവന നിർമാണ പദ്ധതിയുമായി ദുബൈ

അടുത്ത നാല് വർഷത്തിനുള്ളിൽ എമിറേറ്റിലെ പൗരന്മാർക്ക് 15,800 വീടുകളാണ്​ നിർമിച്ചു നൽകുക

MediaOne Logo

Web Desk

  • Updated:

    2022-09-12 18:26:34.0

Published:

12 Sept 2022 11:52 PM IST

സ്വദേശികൾക്ക്​ വൻ ഭവന നിർമാണ പദ്ധതിയുമായി ദുബൈ
X

സ്വദേശികൾക്ക്​ വൻ ഭവന നിർമാണ പദ്ധതിയുമായി ദുബൈ. അടുത്ത നാല് വർഷത്തിനുള്ളിൽ എമിറേറ്റിലെ പൗരന്മാർക്ക് 15,800 വീടുകളാണ്​ നിർമിച്ചു നൽകുക. ഇതുമായി ബന്ധപ്പെട്ട സംയോജിത ഭവന പദ്ധതിക്ക്​ ദുബൈയിൽ തുടക്കമായി.

ദുബൈ അൽ വർഖ, അൽ ഖവാനീജ്-2 എന്നിവിടങ്ങളിലായി നിർമിക്കുന്ന പദ്ധതിയുടെ പ്രഖ്യാപനം ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടീവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം നിർവഹിച്ചു. ഇരു പ്രദേശങ്ങളിലെ പദ്ധതികളും അദ്ദേഹം അവലോകനം ചെയ്​തു. പാർപ്പിടങ്ങളുടെ ഗുണനിലവാരം അദ്ദേഹം വിലയിരുത്തി.

സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ഉയർന്ന ജീവിത നിലവാരം ഉറപ്പാക്കാൻ​ സിറ്റിസൺസ് അഫയേഴ്‌സ് ആൻഡ് ഡെവലപ്‌മെന്‍റ്​ കമ്മിറ്റിയുമായി ചേർന്ന് ഒരു കൂട്ടം കമ്മ്യൂണിറ്റി പ്രോജക്ടുകൾ ഇവിടങ്ങളിൽ ആരംഭിക്കുമെന്നും ശൈഖ്​ ഹംദാൻ അറിയിച്ചു. പദ്ധതിയുടെ ലക്ഷ്യം പൗരന്മാർക്ക് വീടുകൾ നിർമിച്ചു നൽകുക മാത്രമല്ല. സംയോജിത റസിഡൻഷ്യൽ കമ്മ്യൂണിറ്റികൾ വികസിപ്പിക്കുക, ഉയർന്ന ജീവിത നിലവാരം നൽകുക, കുടുംബ സ്ഥിരത ഉറപ്പാക്കുന്ന ഒരു സാമൂഹിക സംവിധാനം സൃഷ്ടിക്കുക എന്നിവയും അധികൃതർ മുന്നിൽ കാണുന്നുണ്ട്​.

പൗരന്മാർക്ക് ഉയർന്ന നിലവാരമുള്ള ഭവനങ്ങൾ നൽകുന്നത് യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമിന്‍റെ പ്രധാന മുൻഗണനയാണെന്നും ​ശൈഖ്​ ഹംദാൻ കൂട്ടിച്ചേർത്തു.

TAGS :

Next Story