യുഎഇയിൽ രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളുടെ എണ്ണത്തിൽ വൻ കുതിപ്പ്
കഴിഞ്ഞ ഒരുവർഷത്തിനിടെ 3,90,000 വാഹനങ്ങളാണ് യുഎഇ നിരത്തുകളിൽ പുതുതായി എത്തിച്ചേർന്നത്

ദുബൈ: യുഎഇയിൽ രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളുടെ എണ്ണത്തിൽ വൻ കുതിപ്പ്. കഴിഞ്ഞ ഒരുവർഷത്തിനിടെ 3,90,000 വാഹനങ്ങളാണ് യുഎഇ നിരത്തുകളിൽ പുതുതായി എത്തിച്ചേർന്നത്.
ദുബൈയിലെ ടോൾ ഗേറ്റ് സംവിധാനമായ സാലികിന്റെ കണക്ക് പ്രകാരം രാജ്യത്ത് രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണം 40,56,000 കവിഞ്ഞു. 2024ൽ ഇത് 40,17,000 ആയിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വാഹന രജിസ്‌ട്രേഷനിൽ 9.35 ശതമാനമാണ് വർധന. ഈ സമയം ദുബൈയിലെ ജനസംഖ്യയിലും വർധനവുണ്ടായി. ദുബൈ സ്റ്റാറ്റിസ്റ്റിക് സെൻററിന്റെ കണക്കനുസരിച്ച് 2024 ജൂണിനും 2025 ജൂണിനും ഇടയിൽ എമിറേറ്റിലെ ജനസംഖ്യയിൽ 2,80,000 വർധിച്ചു.
ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ)യുടെ കണക്കുകൾ അനുസരിച്ച് ദുബൈയിൽ മാത്രം പകൽ സമയങ്ങളിൽ റോഡുകളിലെത്തുന്നത് 35 ലക്ഷം വാഹനങ്ങളാണ്. കഴിഞ്ഞ രണ്ടു വർഷത്തേക്കാൾ രജിസ്‌ട്രേഷനിൽ 10 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. ഇത് ആഗോള ശരാശരിയേക്കാൾ 2-4 ശതമാനം കൂടുതലാണ്.
Adjust Story Font
16

