Quantcast

ഗൾഫ്​ യാത്രാമേഖലയിൽ വൻ ഉണർവ്: സഞ്ചാരികളുടെ എണ്ണം ഉയരുമെന്ന്​ അയാട്ട

യു.എ.ഇ, സൗദി ഉൾപ്പെടെ ഗൾഫ്​ മേഖലയിൽ മാത്രം യാത്രാരംഗത്ത്​ 38 ശതമാനം വർധനയാണ്​ അയാട്ട മുന്നിൽ കാണുന്നത്

MediaOne Logo

Web Desk

  • Updated:

    2023-05-16 20:21:03.0

Published:

16 May 2023 8:16 PM GMT

IATA says that the number of tourists will increase in gulf travel sector
X

ഗൾഫ്​ ഉൾപ്പെടെ ആഗോളതലത്തിൽ വിമാനയാത്രാ രംഗത്ത്​ വൻമുന്നേറ്റം. കോവിഡാനന്തരം ഏറ്റവും ശക്​തമായ നിലയിലേക്കാണ്​ വിമാനയാത്രാ മേഖലയിൽ ഉണർവ്​ രൂപപ്പെട്ടിരിക്കുന്നത്​. ടൂറിസം ഉൾപ്പെടെ അനുബന്​ധ വ്യവസായ ​രംഗത്തും വളർച്ച ശക്​തമാണ്​.

യു.എ.ഇ, സൗദി ഉൾപ്പെടെ ഗൾഫ്​ മേഖലയിൽ മാത്രം യാത്രാരംഗത്ത്​ 38 ശതമാനം വർധനയാണ്​ അയാട്ട മുന്നിൽ കാണുന്നത്​. ടൂറിസ്​റ്റുകളുടെ എണ്ണത്തിൽ വൻവർധനവാണ്​ രൂപപ്പെട്ടിരിക്കുന്നത്​.അനുകൂലമായ രാഷ്​ട്രീയ, സാമ്പത്തിക സാഹചര്യങ്ങൾ വിമാന യാത്രക്കാരുടെ എണ്ണം ഇനിയും ഏറെ വർധിക്കാൻ വഴിയൊരുക്കുമെന്നാണ്​ ​അയാട്ട വിലയിരുത്തൽ.

വിവിധ രാജ്യങ്ങളിലേക്കുള്ള സന്ദർശകരുടെ എണ്ണം നടപ്പു വർഷവും അടുത്ത വർഷവും റിക്കാർഡ്​ കുറിക്കുമെന്നും അയാട്ട അധികൃതർ സൂചിപ്പിച്ചു. ഒട്ടുമിക്ക വിമാന കമ്പനികളും മികച്ച നേട്ടം കൈവരിച്ചതും വ്യോമയാന മേഖലക്ക്​ മുതൽക്കൂട്ടായി. ദുബൈയുടെ വിമാന കമ്പനിയായ എമിറേറ്റ്​സ്​ പിന്നിട്ട സാമ്പത്തിക വർഷം ഏതാണ്ട്​ 11 ബില്യൻ ദിർഹത്തിന്റെ റിക്കാർഡ്​ വരുമാനമാണ്​ സ്വന്തമാക്കിയത്​. ജീവനക്കാർക്ക്​ ആറു മാസത്തെ ബോണസ്​ പ്രഖ്യാപിച്ചാണ്​ കമ്പനി നേട്ടം ആഘോഷമാക്കിയത്​. ഗൾഫ്​ മേഖലയിലെ മറ്റു വിമാന കമ്പനികളും നേട്ടത്തിലാണ്​.

ബജറ്റ്​ എയർലൈൻസുകളും കൂടുതൽ സർവീസുകൾ ആരംഭിക്കാനുള്ള നീക്കത്തിലാണ്​. ടൂറിസം ഉൾപ്പെടെയുള്ള മേഖലകൾക്കും ഇത്​ ഗുണം ചെയ്യും. ആയിരക്കണക്കിന്​ പുതിയ തൊഴിലവസരങ്ങളാണ്​ വ്യോമയാന, ടൂറിസം മേഖലയിൽ പുതുതായി രൂപപ്പെട്ടിരിക്കുന്നതും. മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന്​ ഇന്ത്യക്കാർക്കും ഇത്​ പ്രയോജന​ം ചെയ്യും.

TAGS :

Next Story