Quantcast

ഐ പി എ 'ഇഗ്നൈറ്റ്' ഇന്ന്: സ്റ്റാർട്ട്അപ്പ് മിഷനും സഹകരിക്കും

പുതിയ സംരംഭകർക്ക് മാർഗനിർദേശം നൽകും

MediaOne Logo
ഐ പി എ ഇഗ്നൈറ്റ് ഇന്ന്:  സ്റ്റാർട്ട്അപ്പ് മിഷനും സഹകരിക്കും
X

സാങ്കേതിക ബിസിനസ് മേഖലയിലേക്ക് കടന്നുവരുന്നവർക്കായി യു എ ഇയിലെ വ്യവസായികളുടെ കൂട്ടായ്മയായ ഇന്റർനാഷണൽ പ്രോമോട്ടേഴ്സ് അസോസിയേഷൻ ടെക് ഇൻവെസ്റ്റ്മെന്റ് മീറ്റ് സംഘടിപ്പിക്കുന്നു. 'ഇഗ് നൈറ്റ്' എന്ന പേരിൽ ഇന്നാണ് പരിപാടി.

കേരള സ്റ്റാര്‍ട്ടപ് മിഷന്‍, മലയാളി ബിസിനസ് ഡോട്‌കോം എന്നിവയുമായി സഹകരിച്ചാണ് ഐപിഎ ദുബായ് ഫെസ്റ്റിവല്‍ സിറ്റി ഇന്റര്‍കോണ്‍ടിനെന്റല്‍ ഹോട്ടലില്‍ ഇഗ്നൈറ്റ് എന്ന പേരിൽ നിക്ഷേപകസംഗമം ഒരുക്കുന്നത്.

ഇതോടനുബന്ധിച്ച് ബിസിനസ് പ്രദർശനം, സ്റ്റാര്‍ട്ടപ് നിക്ഷേപത്തിലെ മാര്‍ഗനിര്‍ദേശങ്ങളുമായി ഇന്ററാക്റ്റീവ് ഫോറം, വിദഗ്‌ധോപദേശ സെഷന്‍ എന്നിവയൊരുക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കേരള സ്റ്റാര്‍ട്ടപ് മിഷന്‍ ഡയറക്ടര്‍ പി.എം റിയാസ്, കോഓര്‍ഡിനേറ്റര്‍ നസീഫ് എന്നിവര്‍ പങ്കെടുക്കും.

മലബാര്‍ എയ്ഞ്ചല്‍ നെറ്റ്‌വര്‍ക് ചെയര്‍മാന്‍ ശൈലന്‍ സുഗുണന്‍, ഫ്രഷ് 2 ഹോം കോഫൗണ്ടര്‍ മാത്യു ജോസഫ് എന്നിവര്‍ പാനല്‍ ചർച്ചയിലുണ്ടാകും, കേരളത്തില്‍ നിന്നുള്ള 4 പുതിയ സ്റ്റാര്‍ട്ടപ്പുകളുടെ ഇന്‍വെസ്റ്റര്‍ പിച്ചുമുണ്ടാകും.

ഐപിഎ ഭാരവാഹികളായ വി കെ ശംസുദ്ധീൻ, എ കെ ഫൈസൽ,.malayalibusiness.com. സിഇഒ മുനീർ അൽ വഫ എന്നിവർക്കൊപ്പം കേരള സ്റ്റാർട്ടപ്പ് മിഷൻ പ്രതിനിധികളും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

TAGS :

Next Story