ഇന്ത്യ, യു.എ.ഇ വിമാന സർവീസുകളിൽ വർധന; സന്ദർശകരുടെ എണ്ണവും ഉയർന്നു
കഴിഞ്ഞവർഷം 35 ലക്ഷം ഇന്ത്യക്കാരാണ് യു.എ.ഇ സന്ദർശിച്ചതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

അബുദാബി: ഇന്ത്യക്കും യു.എ.ഇക്കുമിടയിൽ ആഴ്ചയിൽ പറക്കുന്നത് 612 വിമാന സർവീസുകൾ.യു.എ.ഇ ഇവിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയമാണ്പുതിയ കണക്കുകൾ പുറത്തുവിട്ടത്. കഴിഞ്ഞവർഷം 35 ലക്ഷം ഇന്ത്യക്കാരാണ് യു.എ.ഇ സന്ദർശിച്ചതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ഏറ്റവും കൂടുതൽ സർവീസുകൾ നടത്തിയത്എമിറേറ്റ്സാണ്. 170 എണ്ണം. രണ്ടാം സ്ഥാനത്തുള്ള എയർ അറേബ്യക്ക് 151 സർവീസാണുള്ളത്്. ഇതിൽ 43 എണ്ണം അബൂദബിയിൽ നിന്നാണ്. എയർ ഇന്ത്യ എക്സ്പ്രസ് 91 സർവീസാണ്നടത്തുന്നത്. ഇത്തിഹാദ് (69), ഇൻഡിഗോ (60), ൈഫ്ല ദുബൈ (30), ഗോ ഫസ്റ്റ് (24), എയർഇന്ത്യ (10), വിസ്താര (7) ഉം സർവീസുകളാണ് ഇന്ത്യയിലേക്ക് നടത്തുന്നത്
കഴിഞ്ഞവർഷം യു.എ.ഇസന്ദർശിച്ചത് 35 ലക്ഷം ഇന്ത്യക്കാർ. 58,000 യു.എ.ഇപൗരൻമാരാണ്ഈ സമയം ഇന്ത്യയിൽഎത്തിയത്. 346 ഇന്ത്യൻ കമ്പനികൾ യു.എ.ഇയിലുണ്ട്. 138 യു.എ.ഇ കമ്പനികളാണ്ഇന്ത്യയിലുള്ളത്. 2021ൽ ഇരുരാജ്യങ്ങൾക്കുമിടയിൽ എണ്ണ ഇതര വ്യാപാരം 44 ശതകോടി ഡോളറിലെത്തി. 2003 മുതൽ 60 ശതകോടി ഡോളറിന്‍റെ നിക്ഷേപമണ് ഇരുരാജ്യങ്ങൾക്കുമടിയിലുണ്ടായതെന്നുംകണക്കുകൾ സൂചിപ്പിക്കുന്നു.
ഇന്ത്യ-യു.എ.ഇവ്യാപാര ഇടപാട് 100 ശതകോടി ഡോളറിലെത്തിക്കുക എന്ന ലക്ഷ്യമിട്ട് ഒപ്പുവെച്ച സമഗ്ര സാമ്പത്തിക സഹകരണ കരാറിനെ തുടർന്ന്ഇറക്കുമതിയും കയറ്റുമതിയും ഗണ്യമായി കൂടിയിട്ടുണ്ട്. തിരുവകളിൽ അഞ്ച്ശതമാനം ഇളവ്അനുവദിച്ചതോടെയാണ് വ്യാപാരത്തിൽ വൻകുതിപ്പുണ്ടായത്. സ്വർണ, വസ്ത്രം, അവശ്യവസ്തുക്കൾ എന്നിവയിലെല്ലാം ഈ മാറ്റംപ്രകടമാണ്. സെപ കരാർ പ്രതിരോധ മേഖലയിലേക്ക്കൂടി വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്നതായി കഴിഞ്ഞ ദിവസം അബൂദബിയിൽവിദേശകാര്യ മന്ത്രിമാർ തമ്മിൽ നടന്ന ജോയിന്റ്കമ്മീഷൻ യോഗം ചൂണ്ടിക്കാട്ടി.
Adjust Story Font
16

