പ്രവാസികളുടെ മൃതദേഹം കുടുംബങ്ങൾ നിരസിക്കുന്നത് വർധിക്കുന്നു; മുഖ്യ കാരണം കുടുംബപ്രശ്നം
രണ്ട് മൂന്നു വർഷത്തിനിടെ ഇത്തരം സംഭവങ്ങൾ കൂടുതലാണെന്നും അഷ്റഫ് താമരശേരി പറഞ്ഞു.

ദുബൈ: പ്രവാസികളുടെ മൃതദേഹം കുടുംബങ്ങൾ നിരസിക്കുന്ന പ്രവണത വർധിക്കുന്നു. പ്രധാന കാരണം കുടുംബപ്രശ്നങ്ങൾ. ജയകുമാറിന്റെ മൃതദേഹം സംസ്കരിക്കാൻ കേരള പൊലീസ് നൽകിയ പിന്തുണ പ്രശംസനീയമെന്ന് അഷ്റഫ് താമരശേരി മീഡിയവണിനോട് പറഞ്ഞു.
രണ്ട് മൂന്നു വർഷത്തിനിടെ ഇത്തരം സംഭവങ്ങൾ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. മരണപ്പെട്ടയാൾ കുടുംബത്തോട് ക്രൂരത ചെയ്തിട്ടുണ്ടെങ്കിലും നാട്ടിലെത്തിയ മൃതദേഹം ഏറ്റെടുത്ത് കൊണ്ടുപോയി സംസ്‌കരിക്കണമായിരുന്നു. അതായിരുന്നു മനുഷ്യത്വപരമായ സമീപനം. അത് ചെയ്യാതിരുന്നത് തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story
Adjust Story Font
16