'കൂടുതൽ ഗൾഫ് രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറിന് ഇന്ത്യ ചർച്ച തുടരുന്നു’; കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ
ഒമാനുമായുള്ള ചർച്ച അന്തിമഘട്ടത്തിലാണ്

ദുബൈ: കൂടുതൽ ഗൾഫ് രാജ്യങ്ങളുമായി സ്വതന്ത്ര്യ വ്യാപാര കരാർ ഒപ്പിടാൻ ഇന്ത്യ ചർച്ച തുടരുകയാണെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയൽ. ഒമാനുമായുള്ള ചർച്ച അന്തിമഘട്ടത്തിലാണ്. എന്നാൽ, ജി.സി.സി. രാജ്യങ്ങളുമായി ഒരു ഏകീകൃത കരാർ ഇന്ത്യ ലക്ഷ്യമിടുന്നില്ലെന്ന് മന്ത്രി ദുബൈയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. യുഎഇയിൽ രണ്ടുദിവസം നീണ്ട സന്ദർശനത്തിന് ശേഷമാണ് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ ദുബൈയിൽ മാധ്യമങ്ങളെ കണ്ടത്. ഇന്ത്യയിലെ വിവിധ മേഖലകളിൽ യു.എ.ഇ നിക്ഷേപത്തിന് താൽപര്യമറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഇന്ത്യയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ വിവിധ യു.എ.ഇ ബാങ്കുകൾ താൽപര്യമറിയിച്ചിട്ടുണ്ട്. മരുന്നുകൾ പരസ്പരം അംഗീകരിക്കുന്നതിന് ഇന്ത്യൻ ഫാർമസി കമ്പനികൾ യു.എ.ഇ അധികൃതരുമായി ചർച്ച നടത്തി. കൂടുതൽ ഇന്ത്യൻ ആരോഗ്യസ്ഥാപനങ്ങൾ യു.എ.ഇയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യ-യു.എ.ഇ ബിസിനസ് കൗൺസിൽ ചർച്ചയിൽ പീയുഷ് ഗോയലും, യു.എ.ഇ വിദേശവാണിജ്യ മന്ത്രി ഡോ. സാനി അൽ സയൂദിയും അധ്യക്ഷതവഹിച്ചു. യു.എ.ഇ ദേശീയ സുരക്ഷാ ഉപദേശകൻ ശൈഖ് തഹ്നൂനുമായും പീയുഷ് ഗോയൽ കൂടിക്കാഴ്ച നടത്തി.
Adjust Story Font
16

