ദുബൈ ഓപണിൽ ഇന്ത്യൻ ഗാഥ, ഡബ്ൾസിൽ യൂകി ഭാംബ്രിക്ക് കിരീടം
കലാശപ്പോരിന്റെ എല്ലാ ആവേശവും നിറഞ്ഞുനിന്ന ഫൈനലിൽ ആദ്യ സെറ്റ് കൈവിട്ട ശേഷമാണ് സഖ്യം തിരിച്ചുവന്നത്.
ദുബൈ: ഒരു മണിക്കൂർ അമ്പത്തിയൊന്ന് മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ടൂർണമെന്റിലെ സെക്കൻഡ് സീഡും ഓസ്ട്രേലിയൻ ഓപൺ ജേതാക്കളുമായ ഹാരി ഹെലിയോവാറ - ഹെൻറി പാറ്റൺ സഖ്യത്തെ ഇന്ത്യ-ഓസീസ് സഖ്യം കീഴ്പ്പെടുത്തിയത്. കലാശപ്പോരിന്റെ എല്ലാ ആവേശവും നിറഞ്ഞുനിന്ന ഫൈനലിൽ ആദ്യ സെറ്റ് കൈവിട്ട ശേഷമാണ് സഖ്യം തിരിച്ചുവന്നത്.
ആദ്യ സെറ്റ് 3-6നാണ് ഫിന്നിഷ് - ബ്രിട്ടീഷ് സഖ്യം സ്വന്തമാക്കിയത്. എന്നാൽ തുടക്കത്തിൽ കിട്ടിയ മേധാവിത്വം സഖ്യത്തിന് നിലനിർത്താനായില്ല. ടൈബ്രേക്കറിലേക്ക് നീണ്ട രണ്ടാം സെറ്റ് മാരത്തൺ പോരാട്ടത്തിനൊടുവിൽ 7-6നാണ് ഭാംബ്രിയും അലക്സിയും സ്വന്തമാക്കിയത്. അവസാന സെറ്റ് 10-8നാണ് സഖ്യം നേടിയത്.
യൂകി ഭാംബ്രിയുടെ നാലാമത്തെ എടിപി ടെന്നിസ് കിരീടമാണിത്. എടിപി 500ലെ ആദ്യത്തേതും. നേരത്തെ നേടിയ മൂന്ന് കിരീടങ്ങളും എടിപി 250 ലെവലിലായിരുന്നു.
പുരുഷ സിംഗിൾസിൽ കനഡ താരം ഫെലിക്സ് ഓഗറിനെ തോല്പിച്ചാണ് സ്റ്റെഫനോസ് കിരീടം നേടിയത്. സ്കോർ 6-3, 6-3. സെറ്റെഫനോസിന്റെ ആദ്യ എടിപി 500 കിരീടമാണിത്.
Adjust Story Font
16

