Quantcast

ഇന്ത്യൻ സോഷ്യൽ സെന്റർ അജ്മാൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    15 Aug 2022 10:32 AM GMT

ഇന്ത്യൻ സോഷ്യൽ സെന്റർ അജ്മാൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
X

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ സോഷ്യൽ സെന്റർ അജ്മാൻ മെഗാ രക്തദാന ക്യാംപ് സംഘടിപ്പിച്ചു. എമിറേറ്റ്‌സ് ഹെൽത്ത് സർവീസിന്റെ സഹകരണത്തോടെ ഐ.എസ്.സി ഒരുക്കിയ രക്തദാന ക്യാമ്പിൽ ബ്ലഡ് ഡോണേഴ്‌സ് കേരള (BDK UAE), റെഡ് സ്റ്റാർ മാറാക്കര അസ്സോസിയേഷൻ എന്നിവരും സഹകരിച്ചു.

ഞായറാഴ്ച വൈകുന്നേരം 5 മണി മുതൽ രാത്രി 10 വരെ ഐ.എസ്.സി അങ്കണത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ക്യാംപിൽ നൂറിലധികം ഡോണേഴ്‌സിൽനിന്നd രക്തം ശേഖരിച്ചു.

പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ വകുപ്പിനെ പരമാവധി സഹായിക്കുക എന്ന ലക്ഷ്യത്തോടെ 200ഓളം പേർക്ക് രക്തദാനം നടത്താനുള്ള സംവിധാനം ക്യാംപിൽ ഒരുക്കിയിരുന്നു. ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് ജാസിം മുഹമ്മദ്, ജോയിന്റ് സെക്രട്ടറി ലെഖ സിദ്ധാർത്ഥൻ, ട്രഷറർ വിനോദ് കുമാർ തുടങ്ങിയവർ സംബന്ധിച്ചു.

നിരവധി യുവതീ യുവാക്കളും സന്നദ്ധ സംഘടനാ പ്രവർത്തകരും ക്യാംപിൽ പങ്കാളികളായി. മലയാളികൾക്ക് പുറമെ ഇന്ത്യയിലെ ഇതര സംസ്ഥാന പ്രവാസികളും ബംഗ്ലാദേശ്, പാകിസ്ഥാൻ, തുടങ്ങിയ രാജ്യക്കാരും ക്യാംപിൽ പങ്കെടുത്തു.

TAGS :

Next Story