യുഎഇയിലെ ഇന്ത്യക്കാർക്ക് ഇ-പാസ്പോർട്ടിന് അപേക്ഷിക്കാം
ഇ-പാസ്പോർട്ട് എമിഗ്രേഷൻ വേഗത്തിലാക്കും

ദുബൈ: യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് നാളെ മുതൽ ഇ-പാസ്പോർട്ടിന് അപേക്ഷിക്കാമെന്ന് അബൂദബിയിലെ ഇന്ത്യൻ എംബസിയും, ദുബൈ ഇന്ത്യൻ കോൺസുലേറ്റും അറിയിച്ചു. പുതുക്കിയ പാസ്പോർട്ട് സേവ വെബ്സൈറ്റിലാണ് ഇ-പാസ്പോർട്ടിന് അപേക്ഷിക്കാൻ സൗകര്യമേർപ്പെടുത്തിയത്.
ബയോമെട്രിക് വിവരങ്ങൾ അടങ്ങിയ ഇലക്ട്രോണിക് ചിപ്പാണ് ഇ പാസ്പോർട്ടിന്റെ പ്രത്യേകത. എമിഗ്രേഷൻ നടപടികൾ എളുപ്പമാക്കാൻ പുതിയ ഇ-പാസ്പോർട്ട് സഹായകമാവുമെന്ന് അധികൃതർ അറിയിച്ചു. പുതിയ പോർട്ടൽ വഴിയാണ് സാധാരണ പാസ്പോർട്ടിനും, ഇ പാസ്പോർട്ടിനും അപേക്ഷ നൽകേണ്ടത്.
രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി ഫോറം പൂരിപ്പിക്കാനും, നിർദിഷ്ട മാതൃകയിലുള്ള ഫോട്ടോ അപ്ലോഡ് ചെയ്യാനും ഇതിൽ സൗകര്യമുണ്ടാകും. ഫോറം പൂരിപ്പിക്കുന്ന നടപടികൾ പൂർത്തിയാക്കി ബിഎൽഎസ് കേന്ദ്രത്തിലേക്ക് അപ്പോയ്മെന്റ് എടുക്കണം. പോർട്ടലിൽ വിവരങ്ങൾ കൃത്യമായി പൂരിപ്പിച്ചാൽ ബിഎൽഎസ് സേവനകേന്ദ്രങ്ങളിൽ സമയം ലാഭിക്കാൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു.
Adjust Story Font
16

