Quantcast

സ്വദേശിവത്​കരണം ശക്​തം; വീഴ്ച വരുത്തുന്നവര്‍ക്ക് പിഴ, അടച്ചില്ലെങ്കിൽ കനത്ത നടപടി

സ്വദേശികളെ നിയമിക്കുന്ന സ്ഥാപനങ്ങൾക്കും ജീവനക്കാർക്കും സർക്കാർ നേരത്തെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-01-09 18:24:32.0

Published:

9 Jan 2023 6:18 PM GMT

സ്വദേശിവത്​കരണം ശക്​തം; വീഴ്ച വരുത്തുന്നവര്‍ക്ക് പിഴ, അടച്ചില്ലെങ്കിൽ കനത്ത നടപടി
X

യു.എ.ഇ: സ്വദേശി ജീവനക്കാരെ നിയമിക്കുന്നതിൽ വീഴ്ചവരുത്തുന്ന സ്ഥാപനങ്ങൾ നിശ്​ചിത സമയത്ത്​ പിഴ അടച്ചില്ലെങ്കിൽ തൊഴിൽ പെർമിറ്റ്​ റദ്ദാക്കും. മാനവ വിഭ​വശേഷി മന്ത്രാലയമാണ്​ ഈ മുന്നറിയിപ്പ്​ നൽകിയത്​. 50ൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾ രണ്ട്​ ശതമാനം സ്വദേശികളെയാണ്​ നിയമിക്കേണ്ടത്​.

അപാകത വരുത്തുന്ന സ്ഥാപനങ്ങൾ ഒരു ജീവനക്കാരന് മാസം 6000 ദിർഹം എന്ന കണക്കിലാണ്​ പ്രതി വർഷം ഫൈൻ അടക്കേണ്ടത്​. കൃത്യ ദിവസം തുക അടച്ചില്ലെങ്കിൽ സ്ഥാപനത്തെ ഇ- ഫോളോ അപ്പ്​ എന്ന പട്ടികയിൽ ഉൾപെടുത്തും. സ്ഥാപനത്തിന്‍റെ തൊഴിൽ പെർമിറ്റ്​ പുതുക്കാതിരിക്കുകയും പുതിയ പെർമിറ്റ്​ അനുവദിക്കാതിരിക്കുകയും ചെയ്യുന്നതാണ്​ രണ്ടാം ഘട്ടം. തുടർന്ന്​ കാരണം വ്യക്​തമാക്കാൻ നിർദേശവും നൽകും. നിശ്​ചിത ദിവസം അവസാനിച്ചാൽ സ്ഥാപനത്തിന് നോട്ടിസ്​ അയക്കും. രണ്ട് മാസം കഴിഞ്ഞിട്ടും നടപടിയില്ലെങ്കിൽ ഉടമയുടെ ഉടമസ്ഥതയിലുള്ള മറ്റ്​ സ്ഥാപനങ്ങൾക്കും പെർമിറ്റ്​ അനുവദിക്കുന്നതും പുതുക്കുന്നതും നിർത്തലാക്കും. തുടർച്ചയായ രണ്ടാം വർഷവും നിശ്​ചിത എണ്ണം ഇമാറാത്തികളെ നിയമിക്കാത്ത സ്ഥാപനങ്ങളെ മൂന്നാം കാറ്റഗറിയിലേക്കും താഴ്​ത്തുമെന്നും നിർദേശത്തിൽ പറയുന്നു.

സ്വദേശികളെ നിയമിക്കുന്ന സ്ഥാപനങ്ങൾക്കും ജീവനക്കാർക്കും സർക്കാർ നേരത്തെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ സ​ർ​ക്കാ​ർ ആ​നു​കൂ​ല്യം നൽകുന്നുണ്ട്​ എ​ന്ന കാ​ര​ണ​ത്താ​ൽ സ്വദേശികളുടെ ശ​മ്പ​ള​ത്തി​ൽ കു​റ​വ്​ വ​രു​ത്തുന്നവർക്കെതിരെയും നടപടിയുണ്ടാകും. ഫ്രീ സോണിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ സ്വദേശിവത്​കരണം നടപ്പാക്കി തുടങ്ങിയിട്ടില്ല. 2026 അവസാനത്തോടെ സ്വദേശിവത്​കരണം 10 ശതമാനമായി ഉയർത്തുകയാണ്​ ലക്ഷ്യം.

TAGS :

Next Story