Quantcast

ലഹരിക്കേസുകള്‍; ശിക്ഷയ്ക്ക് പകരം പുതിയ നടപടികളുമായി അബൂദബി

MediaOne Logo

Web Desk

  • Published:

    29 Jun 2022 5:24 AM GMT

ലഹരിക്കേസുകള്‍; ശിക്ഷയ്ക്ക് പകരം  പുതിയ നടപടികളുമായി അബൂദബി
X

ലഹരിമരുന്നിന് അടിമയാകുന്നവരെ ക്രിമിനല്‍ ശിക്ഷയ്ക്ക് വിധേയമാക്കുന്നതിന് പകരം അവരെ ചികിത്സിക്കാനും ഇരകളുടെ കുടുംബാംഗങ്ങളെ ബോധവല്‍ക്കരിക്കാനുമുള്ള പുതിയ നയവുമായി അബൂദബി. ഇതിന്റെ ഭാഗമായി മയക്കുമരുന്നിന് അടിമകയാകുന്നവരുടെയും അവരുടെ കുടുംബങ്ങളുടെയും വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.

നിരവധി ഏജന്‍സികളുടെ യോജിച്ചുള്ള പ്രവര്‍ത്തനം ഇത്തരം കേസുകള്‍ തുടക്കത്തിലേ തിരിച്ചറിയാനും ഇതിലൂടെ മയക്കുമരുന്ന് ഉപയോഗത്തിന്റെ കെടുതികളില്‍നിന്ന് ലഹരി അടിമകളെ മുക്തരാക്കാനും സാധിക്കുമെന്ന് സാമൂഹിക വികസന വകുപ്പ് ചെയര്‍മാന്‍ ഡോ. മുഘീര്‍ ഖമിസ് അല്‍ ഖൈലി പറഞ്ഞു.

മയക്കുമരുന്നിന് അടിമകളാകുന്നവരുടെ എണ്ണം കുറയ്ക്കുകയും ഇതിലൂടെ യുവതലമുറയെ സംരക്ഷിക്കുകയുമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്പിനെയും വടക്കേ അമേരിക്കയെയും അപേക്ഷിച്ച് ഗള്‍ഫില്‍ മയക്കുമരുന്ന് ഉപയോഗം വളരെ കുറവാണ്. എങ്കിലും രാജ്യത്തേക്ക് നിരന്തരം ലഹരി ഗുളികകള്‍ എത്തുന്നുണ്ട്. ലഹരിക്കടത്ത് സംഘത്തെ ശക്തമായി നേരിടുമെന്നും അബൂദബി പൊലീസ് വ്യക്തമാക്കി.

TAGS :

Next Story