ജലീൽ ക്യാഷ് ആൻഡ് കാരി; വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ അർഹരായ 25 വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പുകൾ നൽകിയത്.

ദുബൈ: ഉയർന്ന മാർക്ക് നേടിയ പ്ലസ് ടു വിദ്യാർഥികൾക്ക് ഉപരിപഠനത്തിനായി ജലീൽ ക്യാഷ് ആൻഡ് കാരി പ്രഖ്യാപിച്ച വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ അർഹരായ 25 വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പുകൾ നൽകിയത്.
ദുബൈയിലെ ജലീൽ ഹോൾഡിങ്സ് കോർപറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് മുനവ്വർ അലി ശിഹാബ് തങ്ങൾ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. ഭാവിയിൽ ഉന്നത പദവികൾ അലങ്കരിക്കേണ്ട പുതുതലമുറയെ സാമ്പത്തികമായി പിന്തുണക്കാൻ കഴിയുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ജലീൽ ക്യാഷ് ആൻഡ് കാരി മാനേജിങ് ഡയറക്ടർ സമീർ കെ. മുഹമ്മദ് പറഞ്ഞു. ഭാവിയിൽ കൂടുതൽ പേർക്ക് സ്കോളർഷിപ്പുകൾ നൽകാനാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിചേർത്തു.
ചടങ്ങിൽ ജലീൽ ക്യാഷ് കാരി ചെയർമാൻ എം.വി കുഞ്ഞുമുഹമ്മദ്, ഡോ. സാക്കിർ കെ മുഹമ്മദ്, ഗഫൂർ കെ മുഹമ്മദ്, ഡയറക്ടർമാർ, കുട്ടികളുടെ രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. യു.എ.ഇയിലെ ഗ്രോസറി, കഫ്റ്റീരിയ, റെസ്റ്റോറന്‍റ് മേഖലയിൽ ജോലി ചെയ്യുന്ന, കുറഞ്ഞ വേദനം പറ്റുന്ന ജീവനക്കാരുടെ മക്കൾ അല്ലെങ്കിൽ സഹോദരങ്ങളെയാണ് സ്കോളർഷിപ്പിനായി തെരഞ്ഞെടുത്തത്. അരനൂറ്റാണ്ടായി യു.എ.ഇയിലെ ഹോൾസെയിൽ വിപണന രംഗത്ത് സജീവ സാന്നിധ്യമാണ് ജലീൽ ക്യാഷ് ആൻഡ് കാരി.
Adjust Story Font
16

