Quantcast

'കീം' പരീക്ഷക്കൊരുങ്ങി ദുബൈ

യു.എ.ഇ സമയം രാവിലെ 8.30 മുതൽ 11 വരെയും ഉച്ചക്ക്​ ഒന്നുമുതൽ 3.30 വരെയുമാണ് പരീക്ഷാ സമയം.

MediaOne Logo

Web Desk

  • Published:

    23 July 2021 5:20 PM GMT

കീം പരീക്ഷക്കൊരുങ്ങി ദുബൈ
X

'കീം' പരീക്ഷക്കുള്ള തയാറെടുപ്പുകൾ ദുബൈയിൽ പുരോഗമിക്കുന്നു. ദുബൈയിലാണ്​ യുഎ.ഇയിലെ ഏക പരീക്ഷാ കേന്ദ്രമുള്ളത്. കർശന കോവിഡ്​ മാനദണ്​ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കും ദുബൈ കേന്ദ്രത്തിൽ പരീക്ഷ നടക്കുക.

ആഗസ്​റ്റ്​ അഞ്ചിനാണ്​ കീം എന്നറിയപ്പെടുന്ന കേരള എൻജിനീയറിങ് പ്രവേശന പരീക്ഷ നടക്കുക. യുഎഇയിൽനിന്ന് 383 വിദ്യാർഥികളാണ്​ പരീക്ഷക്ക്​ റജിസ്റ്റർ ചെയ്തിരിക്കുന്നത്​. ദുബൈ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളാണ് യു.എ.ഇയിലെ ഏക പരീക്ഷാകേന്ദ്രം.

നേരത്തെ ഈ മാസം 24നായിരുന്നു പരീക്ഷ തീരുമാനിച്ചിരുന്നത്​. എന്നാൽ ഐ.ഐ.ടി, ജെ.ഇ.ഇ പ്രവേശന പരീക്ഷകൾ വന്നുപെട്ടതിനെ തുടർന്നാണ്​ ആഗസ്റ്റ് അഞ്ചിലേക്കു മാറ്റാൻ തീരുമാനിച്ചത്​.

യു.എ.ഇ സമയം രാവിലെ 8.30 മുതൽ 11 വരെയും ഉച്ചക്ക്​ ഒന്നുമുതൽ 3.30 വരെയുമാണ് പരീക്ഷാ സമയം. രാവിലെ ഫിസിക്സും കെമിസ്ട്രിയും ഉച്ചക്ക്​ കണക്കും നടക്കും. സി.സി.ടി.വി ലിങ്ക് മുഖേന എൻട്രൻസ് കമ്മിഷണർ തിരുവനന്തപുരത്തുനിന്ന് തൽസമയം പരീക്ഷാ നടത്തിപ്പ നിരീക്ഷിക്കും. പരീക്ഷക്കു വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തീകരിച്ചതായി മേൽനോട്ടം വഹിക്കുന്ന ദുബൈ ഇന്ത്യൻ കോൺസുലേറ്റ്​ അധികൃതർ അറിയിച്ചു.

ദുബൈ നോളജ് ഹ്യൂമൻ ആൻഡ് ഡവലപ്മെന്റ് അതോറിറ്റിയുടെ അനുമതി ലഭിച്ചതിനെ തുടർന്നാണ്​ പരീക്ഷാ നടത്തിപ്പുമായി കോൺസുലേറ്റ്​ മ​ുന്നോട്ടു പോകുന്നത്​.

TAGS :

Next Story