Quantcast

'ചത്ത പച്ച'യിൽ അതിഥിതാരം; ഇമറാത്തി ഇൻഫ്‌ളുവൻസർ ഖാലിദ് അൽ ആമിരി മലയാള സിനിമയിലേക്ക്

ഖാലിദ് അൽ ആമിരിയുടെ ആദ്യ സിനിമയാണിത്

MediaOne Logo

Web Desk

  • Published:

    13 July 2025 10:37 PM IST

Emirati social media influencer Khalid Al Amiri is entering Malayalam cinema.
X

ദുബൈ: ഇമറാത്തി സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ ഖാലിദ് അൽ ആമിരി മലയാള സിനിമയിലേക്ക്. 'ചത്ത പച്ച ദി റിങ് ഓഫ് റൗഡീസ്' എന്ന ചിത്രത്തിൽ ഖാലിദ് അതിഥിതാരമായി എത്തും. ഖാലിദ് ആമിരി തന്നെയാണ് ഇൻസ്റ്റഗ്രാമിൽ ഇക്കാര്യം അറിയിച്ചത്.

കേരളത്തിലെത്തി പലകുറി മലയാളികളുടെ മനംകവർന്ന സോഷ്യൽമീഡിയ ഇൻഫ്‌ളുവൻസാറാണ് ഖാലിദ് അൽ ആമിരി. ദശലക്ഷണക്കിന് ഫോളോവേഴ്‌സുണ്ട് ഖാലിദിന്. മലയാളികളും ഇന്ത്യക്കാരുമായുള്ള ഇമറാത്തികളുടെ സൗഹൃദവും അവർക്കിടയിലെ തമാശകളും ആസ്പദമാക്കി നിരവധി വീഡിയോകൾ പങ്കുവെച്ചിട്ടുള്ള ഖാലിദ് ആദ്യമായാണ് ഒരു സിനിമയിൽ വേഷമിടുന്നത്. നേരത്തേ മമ്മൂട്ടിയുമായി ഇദ്ദേഹം നടത്തിയ അഭിമുഖം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അർജുൻ അശോകനെ നായകനാക്കി അദ്വൈത് നായർ സംവിധാനം ചെയ്യുന്ന 'ചത്ത പച്ച ദി റിങ് ഓഫ് റൗഡീസ്' സിനിമ ഫോർട്ട് കൊച്ചിയിലാണ് ചിത്രീകരിക്കുന്നത്. പ്രഫഷണൽ ഗുസ്തിയുമായി ബന്ധപ്പെട്ട കഥപറയുന്ന ചിത്രം ഈവർഷം അവസാനം തിയേറ്ററുകളിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് എന്നിവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്.

TAGS :

Next Story