Quantcast

ലീഗ് പ്ലാറ്റിനം ജൂബിലി ചരിത്രത്തെ പരിഹാസ്യമാക്കി: കാസിം ഇരിക്കൂർ

കാ​ല​ഹ​ര​ണ​പ്പെ​ട്ട കോ​ൺ​ഗ്ര​സി​ന്റെ ത​ട​വി​ലാ​ണ് ലീ​ഗ് ഇ​പ്പോ​ഴു​മെ​ന്ന് തെളി​യി​ക്കു​ന്ന​താ​ണ് സ​മ്മേ​ള​ന​ത്തി​ന്റെ ച​ർ​ച്ച​യും പ്ര​മേ​യ​വു​മെ​ന്നും ഇരി​ക്കൂ​ർ

MediaOne Logo

Web Desk

  • Updated:

    2023-03-11 18:15:08.0

Published:

11 March 2023 6:08 PM GMT

League Platinum Jubilee made a joke of history says Kasim Irikur
X

ദു​ബൈ: ഏ​റെ കൊ​ട്ടി​ഘോ​ഷി​ച്ചു ന​ട​ത്തി​യ മു​സ്‍ലിം ലീ​ഗ് പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ ച​രി​ത്ര​ത്തെ പ​രി​ഹാ​സ്യ​മാ​ക്കാ​നേ ഉ​പ​ക​രി​ച്ചു​ള്ളൂ​വെ​ന്ന് ഐ.​എ​ൻ.​എ​ൽ സംസ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​സിം ഇ​രി​ക്കൂ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

"ലീ​ഗ് ഇ​ന്ന് മ​ല​ബാ​റി​ൽ ഒ​തു​ങ്ങു​ന്ന ഒ​രു കൊ​ച്ചു പാ​ർ​ട്ടി​യാ​ണെ​ന്നും 75 വ​ർ​ഷം കൊ​ണ്ട് ഒ​രി​ഞ്ച് വ​ള​രാ​ൻ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും ചെ​ന്നൈ സം​ഗ​മം തെ​ളി​യി​ച്ചു. മ​ല​പ്പു​റ​ത്തു നി​ന്നു​ള്ള നേ​താ​ക്ക​ളെ കൊ​ണ്ട് നി​റ​ഞ്ഞ വേ​ദി ​ലീ​ഗി​ന്റെ ഇ​ന്ന​ത്തെ അ​വ​സ്ഥ വ്യ​ക്ത​മാ​യി​രു​ന്നു.

1948 മാ​ർ​ച്ച് 10ന്റെ ​ലീ​ഗ് രൂ​പീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ 14 സം​സ്ഥാ​ന​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ച 51 നേ​താ​ക്ക​ളാ​ണ് പ​​ങ്കെ​ടു​ത്ത​തെ​ങ്കി​ൽ 75 വ​ർ​ഷ​ത്തി​ന് ശേ​ഷം 5

സം​സ്ഥാനങ്ങളി​ൽ പോ​ലും ലീ​ഗി​ല്ല എ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന​താ​യി ജൂ​ബി​ലി വേ​ദി. മലപ്പു​റ​ത്ത് എ​വി​ടെ​യെ​ങ്കി​ലും രാ​ജാ​ജി ഹാ​ളി​ന്റെ സെ​റ്റി​ട്ട് പ​രി​പാ​ടി ന​ട​ത്തി​യി​രു​ന്നു​വെ​ങ്കി​ൽ ച​രി​ത്ര​ത്തി​ന്റെ അ​വ​ഹേ​ള​നം ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു".

കാ​ല​ഹ​ര​ണ​പ്പെ​ട്ട കോ​ൺ​ഗ്ര​സി​ന്റെ ത​ട​വി​ലാ​ണ് ലീ​ഗ് ഇ​പ്പോ​ഴു​മെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​ണ് സ​മ്മേ​ള​ന​ത്തി​ന്റെ ച​ർ​ച്ച​യും പ്ര​മേ​യ​വു​മെ​ന്നും കാ​സിം ഇ​രി​ക്കൂ​ർ പ്ര​സ്താ​വ​ന​യിൽ പ​റ​ഞ്ഞു.

TAGS :

Next Story