Quantcast

0.2°C; ഈ ശൈത്യകാലത്തെ യുഎഇയിലെ ഏറ്റവും കുറഞ്ഞ താപനില ജബൽ ജൈസിൽ

ജനുവരി രണ്ടാം പകുതിയിൽ തണുപ്പ് കൂടുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു

MediaOne Logo

Web Desk

  • Published:

    22 Jan 2026 3:48 PM IST

0.2°C; lowest temperature in UAE this winter recorded in Jebel Jais.
X

അബൂദബി: ഈ ശൈത്യകാലത്ത് യുഎഇയിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും കുറഞ്ഞ താപനില റാസൽ ഖൈമയിലെ ജബൽ ജൈസിൽ. ഇന്ന് രാവിലെ 5.45ന് 0.2°C ആണ് പ്രദേശത്ത് രേഖപ്പെടുത്തിയത്. കാലാവസ്ഥാ നിരീക്ഷണ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.

ജനുവരി രണ്ടാം പകുതിയിൽ രാജ്യത്ത് തണുപ്പ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. ഇന്ന് രാവിലെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയ അഞ്ച് പ്രദേശങ്ങൾ:

  1. ജബൽ ജൈസ് 0.2
  2. മെബ്‌രിഹ് മൗണ്ടൈൻ 3.1
  3. ജബൽ റഹ്ബ 3.2
  4. റക്‌ന 4
  5. ഹഫീദ് മണ്ടൈൻ 6.7
TAGS :

Next Story