Quantcast

ഉഗാണ്ടയിൽ നിക്ഷേപം നടത്താൻ ലുലു; സർക്കാർ പത്തേക്കർ സ്ഥലം അനുവദിച്ചു

ഉഗാണ്ടയിൽ വൻതുകയുടെ നിക്ഷേപം നടത്തുമെന്ന്​ ലുലു ഗ്രൂപ്പ്​ അറിയിച്ചു

MediaOne Logo

ijas

  • Updated:

    2022-07-28 18:36:31.0

Published:

28 July 2022 6:28 PM GMT

ഉഗാണ്ടയിൽ നിക്ഷേപം നടത്താൻ ലുലു; സർക്കാർ പത്തേക്കർ സ്ഥലം അനുവദിച്ചു
X

ദുബൈ: ഉഗാണ്ടയിൽ ഭക്ഷ്യസംസ്കരണ ലോജിസ്റ്റിക്സ് കേന്ദ്രം ആരംഭിക്കാൻ ലുലു ഗ്രൂപ്പിന് ഉഗാണ്ട സർക്കാർ പത്ത് ഏക്കർ സ്ഥലം അനുവദിച്ചു. രാജ്യത്തെ ഏക അന്താരാഷ്​ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്ന തലസ്ഥാനമായ കമ്പാലക്കടുത്തുള്ള എന്‍റബേയിലാണ്​ സ്ഥലം അനുവദിച്ചത്​. ഉഗാണ്ടയിൽ വൻതുകയുടെ നിക്ഷേപം നടത്തുമെന്ന്​ ലുലു ഗ്രൂപ്പ്​ അറിയിച്ചു.

ഔദ്യോഗിക സന്ദർശനത്തിനായി യു.എ.ഇ.യിലെത്തിയ ഉഗാണ്ട പ്രധാനമന്ത്രി റോബിന നബാജ്ഞയുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി നടത്തിയ ചർച്ചയിലാണ്​ ധാരണ. ഉഗാണ്ടയിലെ വ്യാപാര മേഖലയിൽ നിക്ഷേപിക്കുവാൻ പ്രധാനമന്ത്രി ലുലു ഗ്രൂപ്പിനെ ക്ഷണിച്ചു. എല്ലാ പിന്തുണയും അദ്ദേഹം ഉറപ്പ്​ നൽകുകയും ചെയ്​തു. ​ഭക്ഷ്യസംസ്കരണ-ലോജിസ്റ്റിക്സ് കേന്ദ്രത്തിനും മറ്റ് വിപുലീകരണ പ്രവർത്തനങ്ങൾക്കുമായി 100 മില്യൺ ഡോളറാണ് ലുലു ഗ്രൂപ്പ് ഉഗാണ്ടയിൽ നിക്ഷേപിക്കുക. പുതിയ ഭക്ഷ്യ സംസ്കരണ കേന്ദ്രം ഉഗാണ്ടയിലെ പ്രാദേശിക കാർഷിക മേഖലക്കും കർഷകർക്കും ഏറെ ഉപകാരപ്രദമാകുമെന്ന് ലുലു ഗ്രൂപ്പ് ഉഗാണ്ട ഡയറക്ടർ ജോർജ്ജ് കൂറ്റുക്കാരൻ പറഞ്ഞു. പുതിയ കേന്ദ്രത്തിന്‍റെ പ്രവർത്തനം പൂർണ്ണ തോതിലാകുന്നതോടെ എണ്ണൂറിലധികം ആളുകൾക്ക് തൊഴിൽ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലുലു ഗ്രൂപ്പ് ഉഗാണ്ട ഡയറക്ടർ ജോർജ്ജ് കൂറ്റുക്കാരൻ, യു.എ.ഇയിലെ ഉഗാണ്ടൻ സ്ഥാനപതി സാക്കെ കിബെദി എന്നിവരും സന്നിഹിതരായിരുന്നു.

TAGS :

Next Story