Quantcast

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം: സജീവ സാന്നിധ്യമായി 'മാധ്യമം' ബുക്‌സും, 'ഗൾഫ് മാധ്യമ'വും

'മാധ്യമം ബുക്‌സ്'- 'ഗൾഫ് മാധ്യമം' സ്റ്റാൾ ഫലസ്തീൻ പ്രസാധക റനീൻ ഹദ്ദാദ് ഉദ്ഘാടനം ചെയ്തു

MediaOne Logo

Web Desk

  • Published:

    2 Nov 2022 6:48 PM GMT

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം: സജീവ സാന്നിധ്യമായി മാധ്യമം ബുക്‌സും, ഗൾഫ് മാധ്യമവും
X

ഷാർജ അന്താരാഷ്ട്ര പുസ്തമേളയിലെ 'മാധ്യമം ബുക്‌സ്'- 'ഗൾഫ് മാധ്യമം' സ്റ്റാൾ ഫലസ്തീൻ പ്രസാധക റനീൻ ഹദ്ദാദ് ഉദ്ഘാടനം ചെയ്തു. ഫലസ്തീൻ എഴുത്തുകാരുടെ രചനകൾ ഇന്ത്യൻ വായനക്കാരിലേക്ക് എത്തിക്കാൻ മാധ്യമം ബുക്‌സുമായി കൈകോർക്കുമെന്ന് റനീൻ ഹദ്ദാദ് പറഞ്ഞു. റാമല്ലയിലെ മഹ്മൂദ് ദർവേശ് ഫൗണ്ടേഷൻ ഡയറക്ടർ കൂടിയാണ് ഫലസ്തീൻ പ്രസാധക റനീൻ ഹദ്ദാദ്. മഹ്മൂദ് ദർവേശിന്റെ ഉൾപ്പെടെയുള്ള രചനകൾ മലയാളികളിലേക്ക് എത്തിക്കാൻ മാധ്യമവുമായി സഹകരിക്കാനുള്ള തയാറെടുപ്പിലാണ് താനെന്നും അവർ പറഞ്ഞു.

ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഏഴാം നമ്പർ ഹാളിലാണ് മാധ്യമം ഉൾപ്പെടെയുള്ള പ്രസാധകർ മലയാളത്തിന്റെ സജീവമായ സാന്നിധ്യം അറിയിക്കുന്നത്. വർഷങ്ങളായി ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ സജീവമാണ് ഗൾഫ് മാധ്യമം. എന്നാൽ മാധ്യമം ബുക്‌സ് രണ്ടാം തവണയാണ് പ്രസിദ്ധീകരണങ്ങൾ മേളയിൽ അവതരിപ്പിക്കുന്നത്. പുതിയ രണ്ട് പുസ്തകങ്ങൾ മാധ്യമം ബുക്‌സ് മേളയിലെത്തിക്കുന്നുണ്ട്. ചടങ്ങിൽ മാധ്യമം ബുക്‌സ് പ്രസിദ്ധീകരിച്ച ഡോ. കഫീൽ ഖാന്റെ 'ഓക്‌സിജൻ-ഒരു ഡോക്ടറുടെ ഓർമക്കുറിപ്പുകൾ' കെ.പി രാമനുണ്ണി പ്രകാശനം ചെയ്തു.

ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് അഡ്വ. വൈ.എ റഹീം, യു.എ.ഇ കെ.എം.സി.സി പ്രസിഡൻറ് പുത്തൂർ റഹ്മാൻ, മീഡിയവൺ മിഡ്ൽഈസ്റ്റ് എഡിറ്റോറിയൽ വിഭാഗം മേധാവി എം.സി.എ നാസർ, ഗൾഫ് മാധ്യമം മിഡ്ൽഈസ്റ്റ് എഡിറ്റോറിയൽ മേധാവി സാലിഹ് കോട്ടപ്പള്ളി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

TAGS :

Next Story