ദുബെെയിൽ വൻ മയക്കുമരുന്ന് വേട്ട; 2.3 ടൺ ലഹരിമരുന്ന് പിടികൂടി
14 പേർ അറസ്റ്റിൽ

ദുബൈ: ദുബൈയിൽ വൻ മയക്കുമരുന്ന് കടത്ത് സംഘത്തെ പിടികൂടിയതായി പൊലീസ്. 2.3 ടണ്ണിലധികം ലഹരിമരുന്നുകളാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് 14 ഏഷ്യൻ സ്വദേശികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 113 കാർട്ടനുകളിലായി സൂക്ഷിച്ചിരുന്ന ലഹരിവസ്തുക്കളാണ് പിടികൂടിയത്. ട്രമഡോൾ, ലിറിക്ക, ക്രിസ്റ്റൽ മെത്ത്, കഞ്ചാവ് തുടങ്ങിയവയും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.
പിടിച്ചെടുത്ത ലഹരിമരുന്നുകൾക്ക് വിപണിയിൽ 115.191 ദശലക്ഷം ദിർഹം വിലവരുമെന്നാണ് കണക്ക്. വിദേശത്തുള്ള സംഘടിത കുറ്റകൃത്യ സംഘവുമായി പ്രതികൾക്ക് ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി ദുബൈ പൊലീസ് അറിയിച്ചു. രാജ്യത്ത് ലഹരിമരുന്നുകൾ വിതരണം ചെയ്യാനുള്ള നീക്കമാണ് പൊലീസ് തടഞ്ഞത്. പ്രതികൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചു.
Next Story
Adjust Story Font
16

