Quantcast

ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാന ഗൾഫ് രാഷ്ട്രനേതാക്കൾ ന്യൂഡൽഹിയിൽ എത്തി

സൗദി അറേബ്യ, യു.എ.ഇ, ഒമാൻ എന്നീ രാജ്യങ്ങളിലെ നേതാക്കളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2023-09-08 17:51:34.0

Published:

8 Sep 2023 5:45 PM GMT

ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാന ഗൾഫ് രാഷ്ട്രനേതാക്കൾ ന്യൂഡൽഹിയിൽ എത്തി
X

ദുബൈ: ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാന ഗൾഫ് രാഷ്ട്രനേതാക്കൾ ന്യൂഡൽഹിയിൽ എത്തി. സൗദി അറേബ്യ, യു.എ.ഇ, ഒമാൻ എന്നീ രാജ്യങ്ങളിലെ നേതാക്കളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. വാണിജ്യ, നിക്ഷേപ രംഗങ്ങളിൽ ഗൾഫ് മേഖലക്ക് ജി 20 ഉച്ചകോടി കൂടുതൽ തുണയാകും

ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനായി ദൽഹിയിലെത്തിയ യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ, സൗദി കീരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ, ഒമാൻ ഉപപ്രധാനമന്ത്രി അസദ് ബിൻ താരിഖ് ബിൻ തൈമൂർ അൽ സെയ്ദ് എന്നിവർക്ക് ഉജ്വലസ്വീകരണമാണ് ലഭിച്ചത്. യു.എ.ഇ പ്രസിഡൻറ് എന്ന നിലക്ക് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാെൻറ ആദ്യ ഇന്ത്യൻ സന്ദർശനമാണിത്. സൗദി കിരീടാവകാശിയായി ചുമതലയേറ്റ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഇതാദ്യമായാണ് ഇന്ത്യയിലെത്തുന്നത്.

ഈ മാസം 11ന് മൂന്ന് ഗൾഫ് നേതാക്കളുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി വെവ്വേറെ ഉഭയകക്ഷി ചർച്ചകളും തീരുമാനിച്ചിട്ടുണ്ട്. വാണിജ്യ, നിക്ഷേപ മേഖലയുമായി ബന്ധപ്പെട്ട് ജി.സി.സിക്കും ഇന്ത്യക്കും ഇടയിൽ ശ്രദ്ധേയ പ്രഖ്യാപനങ്ങൾക്കും സാധ്യതയേറി. യു.എ.ഇ മാതൃകയിൽ എല്ലാ ഗൾഫ് രാജ്യങ്ങളുമായി സ്വതന്ത്ര വാണിജ്യ കരാർ ഒപ്പുവെക്കുന്നതു സംബന്ധിച്ച വിഷയവും ചർച്ചയാകും.

യു.എ.ഇയുമായി പ്രാദേശിക കറൻസികളിൽ എണ്ണ ഇടപാടിന് ഇന്ത്യ അടുത്തിടെ തുടക്കം കുറിച്ചിരുന്നു. സമാന നിർദേശം ഇന്ത്യ സൗദി അറേബ്യക്കും ഒമാനും മുമ്പാകെ സമർപ്പിക്കും എന്നാണ് റിപ്പോർട്ട്. ഗൾഫ് സുരക്ഷ, ബഹിരാകാശ ദൗത്യം ഉൾപ്പെടെ വിവിധ രംഗങ്ങളിൽ ഇന്ത്യയുടെ പിന്തുണ തേടാനും ജി.20 ഉച്ചകോടി ജി.സി.സി നേതാക്കൾക്ക് അവസരമാകും. ഉച്ചകോടിക്കെത്തുന്ന ലോകനേതാക്കളുമായി ഗൾഫ് നേതാക്കൾ പ്രത്യേക ചർച്ചകളും തീരുമാനിച്ചിട്ടുണ്ട്.

TAGS :

Next Story