Quantcast

അറേബ്യൻ സംസ്‌കാരവും ശാസ്ത്ര സംഭാവനകളും തൊട്ടറിഞ്ഞ് എം.ഇ.എസ് മമ്പാട് കോളജിലെ വിദ്യാർഥികൾ ഷാർജയിൽ

അറബിക് വിഭാഗത്തിലെ പി.ജി-ഗവേഷക വിദ്യാർഥികൾ അടങ്ങുന്ന 15 അംഗ സംഘമാണ് ഷാർജ അക്കാദമി ഓഫ് ആസ്‌ട്രോണമി സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ നടന്ന അന്താരാഷ്ട്ര വിന്റർ സ്‌കൂളിൽ പങ്കെടുത്തത്.

MediaOne Logo

Web Desk

  • Published:

    18 Jan 2023 3:39 PM GMT

Mampad MES
X

മമ്പാട്: അറേബ്യൻ സംസ്‌കാരവും ശാസ്ത്രസംഭാവനകളും അടുത്തറിഞ്ഞ് എം.ഇ.എസ് മമ്പാട് കോളജിലെ വിദ്യാർഥികൾ ഷാർജയിൽ എത്തി. ഷാർജ യൂണിവേഴ്‌സിറ്റിയും മമ്പാട് കോളജും തമ്മിലുള്ള ധാരണാ പത്രത്തിന്റെ അടിസ്ഥാനത്തിൽ അറബിക് വിഭാഗത്തിലെ പി.ജി-ഗവേഷക വിദ്യാർഥികൾ അടങ്ങുന്ന 15 അംഗ സംഘമാണ് കോളജ് വൈസ് പ്രിൻസിപ്പൽ ഡോക്ടർ അനസിന്റെയും ഐക്യുഎസി കോഡിനേറ്റർ ഡോക്ടർ സാബിക്കിന്റെയും നേതൃത്വത്തിൽ ഷാർജ അക്കാദമി ഓഫ് ആസ്‌ട്രോണമി സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ നടന്ന അന്താരാഷ്ട്ര വിന്റർ സ്‌കൂളിൽ പങ്കെടുത്തത്.



ഷാർജ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഫോർ ദി ഹിസ്റ്ററി ഓഫ് അറബ് ആൻഡ് മുസ്‌ലിം സയൻസ് ഡയറക്ടർ പ്രൊഫസർ മസൂദ് ഇദ്രീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇസ്‌ലാമിക സംസ്‌കാരത്തിൽ ശാസ്ത്ര പാരമ്പര്യം എന്ന വിഷയത്തിലൂന്നി വിവിധ സെഷനുകളിലായി പ്രൊഫ.ഹമീദ് എം അൽ നഈമി (ഷാർജ യൂണിവേഴ്‌സിറ്റി ചാൻസലർ), ഡോ.അലബ് അർസലാൻ (തുർക്കി യൂണിവേഴ്‌സിറ്റി), ഡോ. ഇസ്സാം ഒക്ല (ഖോർഫാകാൻ യൂണിവേഴ്‌സിറ്റി), ഡോ. ഫിക്രി അൽ നജ്ജാർ (ഷാർജ യൂണിവേഴ്‌സിറ്റി), ഡോ. ഹുസൈൻ യിൽമസ് (ജോർജ് മസൺ യൂണിവേഴ്‌സിറ്റി), ഡോ.മഅമൂൻ അബ്ദുൽ കരീം (ഷാർജ യൂണിവേഴ്‌സിറ്റി),ഡോ നാദിർ അൽ ബിസ്‌റി (ഷാർജ യൂണിവേഴ്‌സിറ്റി),ഡോ. ഇല്ലിയാസ് ഫെർണിനി(ഷാർജ അക്കാദമി ഓഫ് ആസ്‌ട്രോണമി സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി), ഡോ. ജാൻ പി ഹോഗേണ്ടിജിക് (യൂട്രച്ച് യൂണിവേഴ്‌സിറ്റി നെതർലാൻഡ്), ഡോ. ആൻഡ്രീസ് എക്കാർട്ട് (കോൾഗനെ യൂണിവേഴ്‌സിറ്റി ജർമനി) എന്നിവർ വിദ്യാർഥികളുമായി സംവദിച്ചു.



പരിപാടിയുടെ ഭാഗമായി യു.എ.ഇയിലെ പ്രധാന സാംസ്‌കാരിക കേന്ദ്രങ്ങളായ അബുദാബി ഗ്രാൻഡ് മോസ്‌ക്, സുൽത്താൻ അൽഖാസിമി സെന്റർ, മ്യൂസിയം ഓഫ് ഇസ്ലാമിക് സിവിലൈസേഷൻ, ബൈത്തുൽ ഹിക്മ, ലോവർ മ്യൂസിയം, ഷാർജ കൾച്ചറൽ ക്ലബ്, അറബിക് ലാംഗ്വേജ് അക്കാദമി, മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറി, ഖുർആനിക് പാർക്ക്,ഹെറിറ്റേജ് മ്യൂസിയം തുടങ്ങിയവയും സന്ദർശിച്ചു. ഷാർജ സാറ്റ്1 ഉപഗ്രഹ വിക്ഷേപണത്തിൽ അതിഥികളായി പങ്കെടുക്കുവാനും ചരിത്ര നിമിഷത്തിന് സാക്ഷികൾ ആകാനും വിദ്യാർഥികൾക്ക് അവസരം ലഭിച്ചു. പ്രമുഖ വ്യക്തിത്വങ്ങളായ പ്രൊഫ. മുഹമ്മദ് മുസ്തഗാനമി , ഡോ. അഹമ്മദ് ഉസ്മാൻ, ഡോ. ഉമർ അബ്ദുൾ അസീസ്, പ്രൊഫ ഖലീഫ അൽ ഷിമി, പ്രൊഫ ബാസിൽ, ഡോ. ബസ്മ വലീദ്, ഡോ.മുഅസ്സ, പ്രൊഫ ഡേവിഡ് ഹിർഷ്, പ്രൊഫ ഉസ്മാൻ ഫൈദാൻ, പ്രൊഫ ഓച്ചെ, ഡോ.സൽത്തനത്ത് എന്നിവരുമായി ആശയവിനിമയം നടത്താനും വിദ്യാർഥികൾക്ക് അവസരം ലഭിച്ചു. ഗവേഷക വിദ്യാർഥികളായ ഉസാമ, നസറുദ്ദീൻ, ഫജറുദ്ദീൻ, സുബൈർ തുടങ്ങിയവരും വിദ്യാർഥികളായ സുഫിയാൻ ഉമർ, ഫൈറൂസ, ഷെറിൻ ബേബി, ജുമാന, ഷഹാന മോൾ, തഫ്‌സില, സഫ ഹസാറ, ഷഹന എന്നിവരുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

TAGS :

Next Story