ഷാർജ, റാസൽഖൈമ സഫാരി ഹൈപ്പർ മാർക്കറ്റുകളിൽ മാമ്പഴ മേള
വിവിധ രാജ്യങ്ങളിലെ ഫാമുകളിൽ നിന്നും 65ൽ പരം ഇനങ്ങൾ

ഷാർജ: റാസൽഖൈമയിലേയും ഷാർജയിലേയും സഫാരി ഹൈപ്പർ മാർക്കറ്റുകളിൽ മാംഗോ ഫെസ്റ്റിവലിന് തുടക്കമായി. സഫാരി ഗ്രൂപ്പ് ചെയർമാൻ അബൂബക്കർ മടപ്പാട്ട് മാനേജിങ്ങ് ഡയറക്ടർ സൈനുൽ ആബിദീൻ, എക്‌സിക്യൂട്ടീവ് ഡയറക്ടർ ഷമീം ബക്കർ തുടങ്ങിയവർ ചേർന്ന് മാംഗോ ഫെസ്റ്റിവലിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചാക്കോ ഊളക്കാടൻ, സഫാരി ഹൈപ്പർമാർക്കറ്റ് അസിസ്റ്റന്റ് പർച്ചേയ്സ് മാനേജർ ഷാനവാസ്, സഫാരി മാൾ മീഡിയ മാർക്കറ്റിങ്ങ് മാനേജർ ഫിറോസ് തുടങ്ങി മറ്റു സഫാരി മാനേജ്മെന്റ് പ്രതിനിധികളും ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. ഇന്ത്യ, ബ്രസീൽ, കൊളംബിയ, യെമൻ, തായ്ലാന്റ്, കെനിയ തുടങ്ങിയ 10 രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത 65ൽ പരം വൈവിധ്യമാർന്ന മാമ്പഴങ്ങളാണ് ഇത്തവണ സഫാരി മാംഗോ ഫെസ്റ്റിവലിന്റെ സവിശേഷതയെന്ന് സഫാരി ഗ്രൂപ്പ് ചെയർമാൻ അൂബബക്കർ മടപ്പാട്ട് പറഞ്ഞു.
റീടെയിൽ രംഗത്തെ മറ്റുള്ളവർക്ക് അനുകരിക്കാൻ കഴിയാത്ത രീതിയിൽ വിലക്കുറവും ഗുണമേന്മയും അവതരിപ്പിക്കുന്ന സഫാരി, ഈ മാംഗോ പ്രമോഷൻ കാലയളവിൽ ആവശ്യമായ മാമ്പഴങ്ങൾ മറ്റു രാജ്യങ്ങളിൽ നിന്നും നേരിട്ട് വിമാന മാർഗം എത്തിക്കുന്നിനാൽ പുതുമയും ഗുണമേന്മയും നഷ്ടമാകുന്നില്ല. ഇതൊരു മികച്ച അവസരമായതിനാൽ, മുഴുവൻ മാമ്പഴ പ്രേമികളെയും സഫാരി ഹൈപ്പർ മാർക്കറ്റുകളിലേക്ക് ക്ഷണിക്കുന്നതായും അദ്ദേഹം അറിയിച്ചു. ആവശ്യക്കാരേറെയുള്ള അൽഫോൻസൊ, കേസരി, ബദാമി, തോത്താപുരി, മൽഗോവ തുടങ്ങിയ ഇന്ത്യൻ മാങ്ങകളെ കൂടാതെ സിന്ദൂരം, പഞ്ചാരകുട്ടൻ, പ്രിയൂർ, നീലം, മൂവാണ്ടൻ തുടങ്ങിയ നാടൻ മാങ്ങകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതു കൂടാതെ, സഫാരി ബേക്കറി ആന്റ് ഹോട്ട് ഫുഡ് വിഭാഗത്തിലും മാങ്ങ കൊണ്ടുള്ള വിഭവങ്ങൾ തയാറാക്കിയിട്ടുണ്ട്. മാംഗോ കേക്ക്, മാംഗോ റസ്മലായ്, മാങ്ങാ പായസം, ഫ്രഷ് മാങ്ങാ അച്ചാർ, മാങ്ങാ മീൻ കറി, മാങ്ങാ ചെമ്മീൻ കറി തുടങ്ങിയവയും, ഗ്രോസറി വിഭാഗത്തിൽ മാങ്ങാ ബിസ്‌കറ്റ്സ്, മാംഗോ ഫ്ളേവറിലുള്ള മറ്റു ഉൽപന്നങ്ങൾ, മാങ്ങാ അച്ചാറുകൾ, മാംഗോ ഡ്രൈ ഫ്രൂട്സ് മാത്രമല്ല മാംഗോ ഫ്രഷ് ജ്യൂസ്, മാംഗോ ഐസ്‌ക്രീം എന്നിങ്ങനെയുള്ള വൈവിധ്യ ഉൽപന്നങ്ങളുമുണ്ട്.
Adjust Story Font
16

