Quantcast

മെസി വന്നു, കണ്ടു, കീഴടക്കി; ആവേശത്തിമിർപ്പിൽ അബൂദബിയിലെ ആരാധകർ

ഗ്രൗണ്ടിലിറങ്ങി മെസിക്ക് ഷേക്ക് ഹാൻഡ് നൽകാനും നാല് മലയാളി ബാലൻമാർക്ക് അവസരം ലഭിച്ചു

MediaOne Logo

Web Desk

  • Updated:

    2022-11-17 07:26:22.0

Published:

17 Nov 2022 7:22 AM GMT

മെസി വന്നു, കണ്ടു, കീഴടക്കി;  ആവേശത്തിമിർപ്പിൽ അബൂദബിയിലെ ആരാധകർ
X

ലോകകപ്പിന് മുന്നോടിയായി അബൂദബിയിൽ സന്നാഹ മത്സരത്തിനെത്തിയ അർജന്റീനിയൻ ഫുട്ബാൾ ടീം യു.എ.ഇയുടെ ഗോൾവല മാത്രമല്ല, ആയിരക്കണക്കിന് ആരാധകരുടെ മനസും നിറച്ചാണ് എമിറേറ്റിൽനിന്ന് മടങ്ങുന്നത്.

മെസി ഗോളടിക്കുന്ന രംഗം നേരിട്ട് കാണാനാഗ്രഹിച്ച് എത്തിയ ആരാധകരെ തങ്ങളുടെ സ്വന്തം മിശിഹ നിരാശരാക്കിയില്ല. മെസിയുടെ ബൂട്ടിൽനിന്ന് പിറന്ന മനോഹരമായ ഒരു ഗോളടക്കം ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്കാണ് ആതിഥേയരായ യു.എ.ഇയിയെ അർജന്റീന ഇന്നലെ തകർത്തത്.




അതേ സമയം, മെസിക്കൊപ്പം ഗ്രൗണ്ടിൽ മിശിഹക്ക് ഒരു ഷേക്ക് ഹാൻഡ് നൽകാൻ നാല് മലയാളികൾക്കും അപൂർവ അവസരം ലഭിച്ചു. ഫുട്ബാളിന്റെ മിശിഹയെ അകലെ നിന്നൊന്ന് കാണാനെങ്കിലും ആഗ്രഹിച്ചാണ് ആയിരക്കണക്കിന് ആരാധകർ മുഹമ്മദ് ബിൻ സായിദ് സ്റ്റേഡിയത്തിൽ എത്തിയതെങ്കിലും മെസിക്ക് ഒപ്പം ഗ്രൗണ്ടിൽ ഇറങ്ങാനും, മിശിഹക്ക് കൈകൊടുക്കാനും നാല് മലയാളി വിദ്യാർഥികൾക്ക് അവസരം ലഭിക്കുകയായിരുന്നു.

കണ്ണൂർ സ്വദേശികളായ സാക്കിബ്, ദിയാൻ, തിരുവന്തപുരം സ്വദേശി ഫഹദ്, തൃശൂർ സ്വദേശിയുടെ മകൻ റയ്യാൻ എന്നിവർക്കായിരുന്നു ഈ അപൂർവ സൗഭാഗ്യം ലഭിച്ചത്. ഫ്‌ളലാഗ് ബോയ്, ബോൾ ബോയ് ചുമതലകളിലായിരുന്നു ഈ നാലുപേരും ഇന്നലെ ഗ്രൗണ്ടിലിറങ്ങിയത്.

TAGS :

Next Story