Quantcast

ഉമ്മുൽഖുവൈനിൽ നാളെ സൈനികാഭ്യാസം; ദൃശ്യങ്ങൾ പകർത്തരുതെന്ന് മുന്നറിയിപ്പ്

MediaOne Logo

Web Desk

  • Published:

    5 Dec 2022 2:28 PM GMT

ഉമ്മുൽഖുവൈനിൽ നാളെ സൈനികാഭ്യാസം;   ദൃശ്യങ്ങൾ പകർത്തരുതെന്ന് മുന്നറിയിപ്പ്
X

ഉമ്മുൽഖുവൈനിൽ നാളെ സൈനികാഭ്യാസം നടക്കുന്നതിനാൽ ജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് മുന്നറിയിപ്പ്. അഭ്യാസങ്ങളുടെ ഭാഗമായി റോഡുകളിൽ നിരവധി സൈനിക വാഹനങ്ങൾ കണ്ടേക്കാമെന്നും ഇത് പരിശീലനത്തിന്റെ ഭാഗം മാത്രമാണെന്നും അധികൃതർ വ്യക്തമാക്കി.

മാത്രമല്ല, റോഡുകളിൽ സൈനിക വാഹനങ്ങൾക്കായി ജനങ്ങൾ വഴിയൊരുക്കി നൽകണം. വാഹനങ്ങളുടേയും അഭ്യാസ പ്രകടനങ്ങളുടേയും ദൃശ്യങ്ങളും ചിത്രങ്ങളും പകർത്തരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പൊലീസ്, സിവിൽ ഡിഫൻസ് വകുപ്പുകളുടെ പങ്കാളിത്തത്തോടെ ശൈഖ് ഖലീഫ ജനറൽ ഹോസ്പിറ്റൽ പരിസരത്താണ് നാളെ രാവിലെ അഭ്യാസപ്രകടനങ്ങൾ ആരംഭിക്കുകയെന്നും ഉമ്മുൽഖുവൈൻ പൊലീസ് അറിയിച്ചിട്ടുണ്ട്.

TAGS :

Next Story