Quantcast

യു.എ.ഇയിൽ നിക്ഷേപ മന്ത്രാലയം; നടപടിക്രമങ്ങൾക്ക് തുടക്കം

മുഹമ്മദ് ​ഹസൻ അൽ സുവൈദി ആയിരിക്കും നിക്ഷേപക മന്ത്രി

MediaOne Logo

Web Desk

  • Updated:

    2023-07-04 18:33:26.0

Published:

4 July 2023 11:59 PM IST

യു.എ.ഇയിൽ നിക്ഷേപ മന്ത്രാലയം; നടപടിക്രമങ്ങൾക്ക് തുടക്കം
X

പ്രത്യേകനിക്ഷേപ മന്ത്രാലയം സ്ഥാപിക്കാനുള്ള യുഎ.ഇ മന്ത്രിസഭാ തീരുമാനം രാജ്യത്തിന്റെ വളർച്ചക്ക്​ മുതൽക്കൂട്ടാകും. യു.എ.ഇയുടെ ഭാവിവികസനം ത്വരിതപ്പെടുത്തുന്നതിനൊപ്പം ആയിരക്കണക്കിന്​ പുതിയ തൊഴിലവസരങ്ങളും ഉറപ്പാക്കാൻ നിക്ഷേപ മന്ത്രാലയ രൂപവത്​കരണം സഹായകമാകു​മെന്നാണ്​​ സാമ്പത്തിക വിദഗ്​ധരുടെ വിലയിരുത്തൽ. ഇന്ത്യ ഉൾ​പ്പെടെയുള്ള ലോകരാജ്യങ്ങൾ നിക്ഷേപത്തിനായി യു.എ.ഇയെ താൽപര്യപൂർവമാണ്​ ഉറ്റുനോക്കുന്നത്​

അബൂദബി അൽ വത്​ൻ കൊട്ടാരത്തിൽ കഴിഞ്ഞ ദിവസം ചേർന്ന​ യു.എ.ഇ മന്ത്രിസഭായോഗമാണ്​ നിക്ഷേപ മന്ത്രാലയത്തിന്​ രൂപം നൽകാൻ തീരുമാനിച്ചത്​. . മുഹമ്മദ്​ഹസൻ അൽ സുവൈദി ആയിരിക്കും നിക്ഷേപക മന്ത്രി. നിക്ഷേപ നയവുംലക്ഷ്യവും രൂപപ്പെടുത്തുക, മേഖലയെ കൂടുതൽ ഉയരങ്ങളിലേക്ക്​എത്തിക്കുക, നിയമനിർമാണവും നടപടിക്രമങ്ങളും പൂർത്തിയാക്കുക എന്നിവയാണ്​ മന്ത്രാലയ ചുമതലകൾ. എണ്ണ, എണ്ണയിതര മേഖലകളിൽ വൻകുതിപ്പാണ്​ യു.എ.ഇയിൽ. മേഖലയിലെ അനുകൂല രാഷ്​ട്രീയ സാഹചര്യങ്ങളും നിക്ഷേപ രംഗത്ത്​ കുതിക്കാൻ യു.എ.ഇക്ക്​ സഹായകമാകും.

പശ്​ചിമേഷ്യൻ മേഖലയിൽവിദേശ നിക്ഷേപകർ ഏറ്റവും പ്രതീക്ഷയർപ്പിക്കുന്നതും യുഎ.ഇയിലാണ്​. . ഗ്രീൻഫീൽഡ്​വിദേശ നിക്ഷേപം ഏറ്റവും കൂടുതൽ ആകർഷിക്കുന്ന നഗരങ്ങളുടെ പട്ടികയിൽ ദുബൈയാണ്​ മുന്നിൽ. ഇന്ത്യൻ കമ്പനികളും സർക്കാർ സ്​ഥാപനങ്ങളും നിക്ഷേപ രംഗത്ത്​ യു.എ.ഇക്ക്​ മുഖ്യപരിഗണനയാണ്​ നൽകുന്നത്​. രാജ്യത്തെ ഫ്രീസോൺ കമ്പനികളിൽ നല്ലൊരു പങ്കും ഇന്ത്യയിൽ നിന്നാണ്​. പുതിയ മന്ത്രാലയം യാഥാർഥ്യമാകുന്നതോടെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ ഏകോപിപ്പിക്കാനും നടപടിക്രമങ്ങൾക്ക്​ വേഗത പകരാനും കഴിയുമെന്നാണ്​ സാമ്പത്തിക കേന്ദ്രങ്ങളുടെ പ്രതീക്ഷ.

TAGS :

Next Story