Quantcast

പകർച്ചവ്യാധി തടയാൻ മൊബൈൽ ലാബുകൾ; ബയോസേഫ്റ്റി ലെവൽ ത്രീ ലാബുമായി അബൂദബി

അബൂദബി നഗരത്തിലുടനീളം മൊബൈൽ ലാബിന്‍റെ സേവനം ലഭ്യമായിരിക്കും

MediaOne Logo

Web Desk

  • Published:

    7 Jan 2023 11:46 PM IST

പകർച്ചവ്യാധി തടയാൻ മൊബൈൽ ലാബുകൾ; ബയോസേഫ്റ്റി ലെവൽ ത്രീ ലാബുമായി അബൂദബി
X

അബൂദബി: പകർച്ചവ്യാധികൾ തടയാൻ സഞ്ചരിക്കുന്ന ലാബുകളൊരുക്കി അബൂദബി. യു എ ഇയിലെ ആദ്യ മൊബൈൽ ബയോസേഫ്റ്റി ലെവൽ ത്രീ ലാബുകൾ കഴിഞ്ഞ ദിവസം മുതൽ നിരത്തിലിറങ്ങി.

അതിവ്യാപന സാധ്യതയുള്ള പകർച്ചവ്യാധികളെ കണ്ടെത്താനും, പരിശോധനകൾ അതിവേഗം പൂർത്തിയാക്കി പ്രതിരോധ നടപടികൾ ആരംഭിക്കാനും സൗകര്യമുള്ളവയാണ് സഞ്ചരിക്കുന്ന ഈ ലാബുകൾ. ക്രിമിയൻ കോംഗോ ഹെമറോജിക് ഫീവർ, യെല്ലോ ഫീവർ ‍തുടങ്ങിയ തിരിച്ചറിയാനും കൈകാര്യം ചെയ്യാനും ലാബിൽ സൗകര്യമുണ്ട്. കർച്ചവ്യാധികളെ നിയന്ത്രിക്കാനും ഇവയെക്കുറിച്ച പരിശോധനകൾക്കും മൊബൈൽ ബയോസേഫ്റ്റി ലെവൽ3 ലാബിലൂടെ കഴിയുമെന്ന് അബൂദബി പബ്ലിക് ഹെൽത് സെന്‍റർ ഡയറക്ടർ ജനറൽ മതർ സഈദ് അൽ നുഐമി പറഞ്ഞു.

അബൂദബി നഗരത്തിലുടനീളം മൊബൈൽ ലാബിന്‍റെ സേവനം ലഭ്യമായിരിക്കും. ശൈഖ് ഖലീഫ മെഡിക്കൽ സിറ്റി, അൽ റഹ്ബ ആശുപത്രി, തവാം ആശുപത്രി, മദീനത്ത് സായിദ് ആശുപത്രി തുടങ്ങിയ ഇടങ്ങളിലും മൊബൈൽ ലാബുണ്ടാകും. ഉന്നതല പരിശീലനം ലഭിച്ചവരായിരിക്കും ഇതിലെ ജീവനക്കാർ. ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിലെ ബയോസേഫ്റ്റി, ക്വാളിറ്റി ടീമാണ് ലാബിന്‍റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുക.

TAGS :

Next Story