Quantcast

യു.എ.ഇയില്‍ മൊഡേണ വാക്​സിന്​ അനുമതി; പരീക്ഷണം വിജയക​രമെന്ന്​ മന്ത്രാലയം

ഫൈസറിന്​ സമാനമായ എം.ആർ.എൻ.എ ടെക്​നോളജിയാണ്​ മൊഡേണയിലും ഉപയോഗിക്കുന്നത്

MediaOne Logo

Web Desk

  • Published:

    4 July 2021 10:35 PM IST

യു.എ.ഇയില്‍ മൊഡേണ വാക്​സിന്​ അനുമതി; പരീക്ഷണം വിജയക​രമെന്ന്​ മന്ത്രാലയം
X

മൊഡേണ വാക്​സി​ന്‍റെ അടിയന്തിര ഉപയോഗത്തിന്​​ യു.എ.ഇ അനുമതി നൽകി. ഇതോടെ യു.എ.ഇ അംഗീകരിച്ച വാക്​സിനുകളുടെ എണ്ണം അഞ്ചായി. സിനോഫാം, അസ്​ട്രസിനിക്ക, ഫൈസർ, ​സ്​പുട്​നിക്​ എന്നിവയാണ്​ യു.എ.ഇ അംഗീകരിച്ച വാക്​സിനുകൾ.

ക്ലിനിക്കൽ പരീക്ഷണങ്ങളെ തുടർന്നാണ്​ വാക്​സിൻ വിതര​ണത്തിനൊരുങ്ങുന്നത്​. പരീക്ഷണത്തിൽ ഫലപ്രദവും സുരക്ഷിതവുമാണെന്ന്​ കണ്ടെത്തിയിരുന്നു. 94 ശതമാനം ഫലപ്രദമാണെന്നാണ്​ വിലയിരുത്തൽ. വാക്സിനെടുക്കുന്നവർക്ക്​ കോവിഡ്​ ബാധിച്ചാലും ആശുപത്രിവാസം ആവശ്യം വരില്ലെന്നും കരുതുന്നു. യു.എ.ഇ കേന്ദ്രീകരിച്ച്​ പ്രവർത്തിക്കുന്ന മജന്ത ഇൻവസ്​റ്റുമെൻറുമായി സഹകരിച്ചാണ്​ വാക്​സിൻ വിതരണത്തിനൊരുങ്ങുന്നത്​. കോവിഡിനെതിരായ പോരാട്ടത്തിന്​ ബലം നൽകുന്നതാണ്​ പുതിയ വാക്​സിന്​ അംഗീകാരം നൽകിയ തീരുമാനമെന്ന്​ അധികൃതർ പറഞ്ഞു.

രാജ്യത്ത്​ ഏറ്റവും കൂടുതൽ വിതരണം ചെയ്യുന്നത്​ ഫൈസറും സിനോഫാമുമാണ്​. ഫൈസറിന്​ സമാനമായ എം.ആർ.എൻ.എ ടെക്​നോളജിയാണ്​ മൊഡേണയിലും ഉപയോഗിക്കുന്നത്​. നാലാഴ്​ചയുടെ ഇടവേളയിലാണ്​ രണ്ട്​ ഡോസ്​ എടുക്കേണ്ടത്​. രണ്ടാം ഡോസ്​ എടുത്ത ശേഷം രണ്ടാഴ്​ച പിന്നിടുമ്പോള്‍ ശരീരം പൂർണ പ്രതിരോധശേഷി കൈവരിക്കും. ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നിവിടങ്ങളിൽ കണ്ടെത്തിയ ബീറ്റ, ഗാമ വേർഷനുകളെ പ്രതിരോധിക്കാൻ ഫലപ്രദമായ ബൂസ്​റ്റർ ഡോസ്​ മെയ്​ മാസത്തിൽ മൊഡേണ പ്രഖ്യാപിച്ചിരുന്നു.

TAGS :

Next Story