Quantcast

യു.എ.ഇയിൽ 'മോൺസ്റ്റർ റാബിറ്റ് ഹണി', 'കിങ് മൂഡ്' ഉൽപന്നങ്ങൾക്ക് വിലക്ക്

ഉപയോഗിച്ചവർ ചികിത്സ തേടണമെന്ന് അബൂദബി ആരോഗ്യവകുപ്പ്

MediaOne Logo

Web Desk

  • Published:

    10 March 2023 3:58 PM IST

Monster Rabbit Honey and King Mood products banned
X

യു.എ.ഇയിൽ 'മോൺസ്റ്റർ റാബിറ്റ് ഹണി', 'കിങ് മൂഡ്' എന്നീ രണ്ട് ഉത്പന്നങ്ങൾക്ക് നിരോധം ഏർപ്പെടുത്തി. പോഷകവർധക വസ്തു എന്ന പേരിൽ വിറ്റഴിച്ചിരുന്ന ഇവ ആരോഗ്യത്തിന് ഭീഷണിയാണ് എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ഇവ ഉപയോഗിച്ചവർ ചികിത്സതേടണമെന്ന് അബൂദബി ആരോഗ്യവകുപ്പ് നിർദേശിച്ചു.

പാക്കിങിന് മുകളിൽ രേഖപ്പെടുത്താത്ത പല ഫാർമസ്യൂട്ടിക്കൽ ഘടകങ്ങളും ഇവയിൽ ഉൾകൊള്ളുന്നതായി ലാബ് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ഇതിൽ പലതും ആരോഗ്യത്തിന് ഭീഷണിയാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

TAGS :

Next Story