Quantcast

യുഎഇ ഗോൾഡൻ വിസക്ക് കൂടുതൽ ആനൂകൂല്യം; കുടുംബത്തിന് പ്രായപരിധിയില്ലാത്ത സ്‌പോൺസർഷിപ്പ്

പത്ത് വർഷത്തെ ഗോൾഡൻ വിസ നേടുന്നവർ എത്രകാലം യുഎഇക്ക് പുറത്ത് താമസിച്ചാലും വിസ റദ്ദാവില്ല. റസിഡന്റ് വിസക്കാർ ആറ് മാസത്തിൽ കൂടുതൽ തുടർച്ചയായി യുഎഇക്ക് പുറത്തുതങ്ങിയാൽ വിസ റദ്ദാകും എന്നാണ് നിലവിലെ നിയമം.

MediaOne Logo

Web Desk

  • Published:

    18 April 2022 4:17 PM GMT

യുഎഇ ഗോൾഡൻ വിസക്ക് കൂടുതൽ ആനൂകൂല്യം; കുടുംബത്തിന് പ്രായപരിധിയില്ലാത്ത സ്‌പോൺസർഷിപ്പ്
X

ദുബൈ: ഗോൾഡൻ വിസക്കാർക്ക് യുഎഇ വൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. പത്ത് വർഷത്തെ ഗോൾഡൻ വിസയുള്ളവർ നിശ്ചിതകാലം യുഎഇയിൽ തങ്ങണമെന്ന് നിർബന്ധമില്ല. പ്രായപരിധിയില്ലാതെ മക്കളെയും കുടുംബാംഗങ്ങളെയും സ്‌പോൺസർ ചെയ്യാനും അവസരം നൽകും. കൂടുതൽ മേഖലയിലേക്ക് ഗോൾഡൻ വിസ വ്യാപിപ്പിക്കാനും യുഎഇ തീരുമാനിച്ചു.

പത്ത് വർഷത്തെ ഗോൾഡൻ വിസ നേടുന്നവർ എത്രകാലം യുഎഇക്ക് പുറത്ത് താമസിച്ചാലും വിസ റദ്ദാവില്ല. റസിഡന്റ് വിസക്കാർ ആറ് മാസത്തിൽ കൂടുതൽ തുടർച്ചയായി യുഎഇക്ക് പുറത്തുതങ്ങിയാൽ വിസ റദ്ദാകും എന്നാണ് നിലവിലെ നിയമം. ഇത് ഗോൾഡൻ വിസക്കാരെ ബാധിക്കില്ല. ഭാര്യയും മക്കളും അടങ്ങുന്ന കുടുംബാംഗങ്ങളെ പ്രായപരിധിയില്ലാതെ സ്‌പോൺസർ ചെയ്യാം എന്നതാണ് മറ്റൊരു വലിയ ഇളവ്. ഗോൾഡൻ വിസക്കുള്ള എൻട്രി പെർമിറ്റ് നൽകിയാൽ റെസിഡൻസി വിസയിലേക്ക് മാറാൻ ആറുമാസം സമയം ലഭിക്കും. ഈ എൻട്രി പെർമിറ്റിൽ പലതവണ യുഎഇയിൽ വന്ന് മടങ്ങാൻ അനുമതിയുണ്ടാകും. ഗോൾഡൻ വിസയുള്ളവർ മരിച്ചാൽ അവരുടെ കുടുംബാംഗങ്ങൾക്ക് അവരുടെ പത്ത് വർഷത്തെ വിസാ കാലാവധി കഴിയുന്നത് വരെ യുഎഇയിൽ തങ്ങാനും സൗകര്യമുണ്ടാകും. ഗോൾഡൻ വിസക്ക് അർഹതയുള്ളവരുടെ പട്ടികയും യുഎഇ സർക്കാർ വിപുലീകരിച്ചിട്ടുണ്ട്.

TAGS :

Next Story