യു.എ.ഇയിൽ സന്ദർശക വിസ മാറാൻ രാജ്യം വിടണം; ഷാർജ, അബൂദബി എമിറേറ്റുകൾക്ക് ബാധകം
പുതിയ തീരുമാനം വന്നതോടെ വിസ പുതുക്കണമെങ്കിലോ മറ്റു വിസയിലേക്ക് മാറണമെങ്കിലോ രാജ്യം വിടേണ്ടി വരും.

ദുബൈ: യു.എ.ഇയിൽ സന്ദർശക വിസയിലുള്ളവർക്ക് രാജ്യത്തിനുള്ളിൽ നിന്ന് തന്നെ വിസ മാറാനുളള സൗകര്യം ഇല്ലാതാകുന്നു. ഷാർജ, അബൂദബി എമിറേറ്റുകളിലാണ് നിർദേശം പ്രാബല്യത്തിൽ വന്നത്. ദുബൈയിൽ നിലവിലെ സ്ഥിതി തന്നെ തുടരാനാണ് സാധ്യത.
പുതിയ തീരുമാനം വന്നതോടെ വിസ പുതുക്കണമെങ്കിലോ മറ്റു വിസയിലേക്ക് മാറണമെങ്കിലോ രാജ്യം വിടേണ്ടി വരും. ദുബൈയിൽ പക്ഷെ, പുതിയ നിർദേശം പ്രാബല്യത്തിൽ വന്നിട്ടില്ല.
വിസിറ്റ് വിസയിലുള്ളവർ യു.എ.ഇയിൽ നിന്നുകൊണ്ട്തന്നെ അധിക തുക നൽകി വിസ പുതുക്കിയിരുന്നു. ഇത് പ്രവാസികൾക്ക്ഏറെ പ്രയോജനപ്രദമായിരുന്നു. ഈ സംവിധാനം ഇല്ലാതാകുന്നതോടെ വിമാന മാർഗമോ ബസിലോ രാജ്യത്തിന് പുറത്തുപോയി എക്സിറ്റ് അടിച്ച്തിരികെയെത്തി വിസ പുതുക്കേണ്ടി വരും. ഒമാനിൽ പോയി എക്സിറ്റ് അടിച്ച് മടങ്ങിയെത്താൻ പലരും നിർബന്ധിതരാകും. ദുബൈയുടെ വിസിറ്റ് വിസയുള്ളവർക്ക് ഇവിടെ നിന്നുകൊണ്ട്തന്നെ വിസ പുതുക്കാം. എന്നാൽ നല്ലൊരു തുക നൽകേണ്ടി വരും.
കോവിഡ് കാലത്തിന് മുൻപും വിസ പുതുക്കണമെങ്കിൽ രാജ്യം വിടണമായിരുന്നു. എന്നാൽ, കോവിഡ് വേളയിൽ നിയമത്തിൽ ഇളവ് നൽകിയിരുന്നു. ഇപ്പോൾ വീണ്ടും പഴയ നിയമം കർശനമാക്കുകയാണ്.
Adjust Story Font
16

