Quantcast

നിയാദി ആഗസ്റ്റിൽ തിരിച്ചെത്തുമെന്ന് നാസ; വിവിധ പരീക്ഷണങ്ങൾ തുടരുന്നു

ആറു​മാസത്തോളം നിലയത്തിൽ പൂർത്തിയാക്കിയാണ്​ മൂന്ന്​ സഹപ്രവർത്തകരോടൊപ്പം അൽ നിയാദി ഭൂമിയിലേക്ക് ​മടങ്ങുക.

MediaOne Logo

Web Desk

  • Updated:

    2023-05-06 18:47:58.0

Published:

6 May 2023 6:28 PM GMT

നിയാദി ആഗസ്റ്റിൽ തിരിച്ചെത്തുമെന്ന് നാസ; വിവിധ പരീക്ഷണങ്ങൾ തുടരുന്നു
X

ദുബൈ: അന്താരാഷ്ട്രബഹിരാകാശ നിലയത്തിൽ കഴിയുന്ന യു.എ .ഇയുടെ സുൽത്താൻ അൽ നിയാദി ആഗസ്റ്റ് ​അവസാനത്തിൽ തിരിച്ചെത്തുമെന്ന് ​നാസ. ആറു​മാസത്തോളം നിലയത്തിൽ പൂർത്തിയാക്കിയാണ്​ മൂന്ന്​ സഹപ്രവർത്തകരോടൊപ്പം അൽ നിയാദി ഭൂമിയിലേക്ക് ​മടങ്ങുക.

നാസയുടെ മിഷൻ കമാൻഡർ സ്റ്റീഫൻ ബോവൻ, പൈലറ്റ് വാറൻ ഹോബർഗ്, റഷ്യൻ ബഹിരാകാശ യാത്രികൻ ആൻഡ്രേഫെഡ് യാവേവ് എന്നിവർകൊപ്പം സൽത്താൻ അൽ നിയാദി മാർച്ച്​മൂന്നിനാണ്​ബഹിരാകാശ നിലയത്തിൽ എത്തിച്ചേർന്നത്​.

മനുഷ്യനെവഹിച്ചുള്ള ചാന്ദ്ര യാത്രകൾക്കായി തയ്യാറെടുക്കാൻ സഹായിക്കുന്നതുൾപ്പെടെ 250 ഗവേഷണ പരീക്ഷണങ്ങൾ സംഘം ഈ കാലയളവിൽ പൂർത്തിയാക്കും. ഇവയിൽ 20പരീക്ഷണങ്ങൾ അൽ നിയാദി തന്നെയാണ്​ നിർവഹിക്കുക​. ചില പരീക്ഷണങ്ങൾ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്​. അതിനുപുറമെ, ബഹിരാകാശ നടത്തവും പൂർത്തിയാക്കാൻ സാധിച്ചത്​​അൽ നിയാദിയുടെ സുപ്രധാന നേട്ടമാണ്​.

സ്‌പേസ് എക്‌സ് ക്രൂ-6 അംഗങ്ങൾആഗസ്റ്റ്​അവസാനത്തിൽ തിരിച്ചെത്തുമെന്ന്​നാസയുടെ ഗ്രൗണ്ട് കൺട്രോൾ വിഭാഗമാണ്​വ്യക്​തമാക്കിയത്​. അതിനിടെ ശനിയാഴ്ച ക്രൂവിന്‍റെ ഡ്രാഗൺ ക്യാപ്‌സ്യൂൾ റീലോക്കേഷൻ ദൗത്യം പൂർത്തിയാവുകയും ചെയ്​തു.

TAGS :

Next Story