Quantcast

ദേശീയദിനത്തോടനുബന്ധിച്ച് യു.എ.ഇയിലെ സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോടുകൂടിയ അവധി

MediaOne Logo

Web Desk

  • Published:

    18 Nov 2022 10:02 AM GMT

ദേശീയദിനത്തോടനുബന്ധിച്ച് യു.എ.ഇയിലെ സ്വകാര്യ  മേഖലയ്ക്ക് ശമ്പളത്തോടുകൂടിയ അവധി
X

യു.എ.ഇയുടെ ദേശീയദിനത്തോടനുബന്ധിച്ച് രാജ്യത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചു. ഹ്യൂമൻ റിസോഴ്‌സ് ആന്റ എമിറേറ്റൈസേഷൻ മന്ത്രാലയമാണ് പ്രഖ്യാപനം നടത്തിയത്.

ഡിസംബർ 1 വ്യാഴം മുതൽ 3 ശനിയാഴ്ച വരെയാണ് ഔദ്യോഗിക അവധിയായി ലഭിക്കുക. ഞായറാഴ്ച യു.എ.ഇയിലെ മിക്ക ഓഫീസുകളും അവധിയായതിനാൽ, ഡിസംബർ 5 തിങ്കളാഴ്ച മുതലായിരിക്കും സർക്കാർ ഓഫിസുകൾ തുറന്ന് പ്രവർത്തിക്കുക. പൊതു, സ്വകാര്യ മേഖലകൾക്ക് യു.എ.ഇയിൽ തുല്യ ഇളവുകൾ നൽകണമെന്ന് മന്ത്രിസഭ നിർദ്ദേശം നൽകിയിട്ടുണ്ട്.

TAGS :

Next Story