Quantcast

അനന്തരാവകാശ കേസുകൾക്ക്​ ദുബൈയിൽ പുതിയ കോടതി

നിയമസംവിധാനം കൂടുതൽ കാര്യക്ഷമമാക്കുകയെന്ന ലക്ഷ്യത്തോടെയാണ്​ പ്രത്യേക കോടതിക്ക്​ രൂപം നൽകിയത്​.

MediaOne Logo
അനന്തരാവകാശ കേസുകൾക്ക്​ ദുബൈയിൽ പുതിയ കോടതി
X

ദുബൈയിൽ പുതിയ കോടതി പ്രവർത്തനമാരംഭിക്കുന്നു. അനന്തരാവകാശവുമായി ബന്ധപ്പെട്ട കേസുകൾ കേൾക്കുന്നതിനും പരിഹാരം കാണുന്നതിനുമാണ് പുതിയ കോടതി. ഇതോടെ നടപടി ക്രമങ്ങളും വിധിതീർപ്പും വേഗത്തിലാകും.

നിയമസംവിധാനം കൂടുതൽ കാര്യക്ഷമമാക്കുകയെന്ന ലക്ഷ്യത്തോടെയാണ്​ പ്രത്യേക കോടതിക്ക്​ രൂപം നൽകിയത്​.​ യു.എ.ഇ ഡെപ്യൂട്ടി പ്രധാനമന്ത്രിയും ധനകാര്യമന്ത്രിയും ദുബൈ ഉപ ഭരണാധികാരിയുമായ ശൈഖ്​ മക്​തൂം ബിൻ മുഹമ്മദാണ്​ തീരുമാനം പ്രഖ്യാപിച്ചത്​. കോടതി വ്യവഹാരങ്ങളുടെ സമയം ലാഭിക്കുക, നിയമനടപടികൾ എളുപ്പമാക്കുക, കുടുംബബന്ധങ്ങൾ സംരക്ഷിക്കാൻ സഹായിക്കുക എന്നിവയാണ കോടതി രൂപീകരണത്തിലൂടെ ലക്ഷ്യമാക്കുന്നത്​.

അഞ്ചുലക്ഷം ദിർഹത്തിൽ കൂടുതലുള്ള അനന്തരാവകാശവുമായി ബന്ധപ്പെട്ട കേസുകൾ മാത്രമായിരിക്കും​ ഈ കോടതി പരിഗണിക്കുക. കേസ്​ രജിസ്റ്റർ ചെയ്ത്​ 30 ദിവസത്തിനകം വാദം ആരംഭിക്കും. ഒരു വർഷത്തിനകം വിധി പറയണമെന്നും ഉത്തരവിൽ പറയുന്നു. കോടതി പുറപ്പെടുവിക്കുന്ന വിധികൾ അന്തിമമായിരിക്കും. എന്നാൽ ഹരജി സമർപ്പിച്ച്​ വിധിയിൽ അപ്പീൽ നൽകാൻ സാധിക്കുമെന്നും അധികൃതർ വ്യക്​തമാക്കി. അനന്തരവകാശവുമായി ബന്ധപ്പെട്ട്​ തൊഴിൽ, സിവിൽ, വാണിജ്യ, സ്വത്ത് കേസുകളെല്ലാം ഈ കോടതിക്ക്​പരിഗണിക്കാനാവും. കേസിന്‍റെ വ്യവഹാര കാലയളവ് ചില പ്രത്യേക സാഹചര്യങ്ങളിലും കോടതി മേധാവിയുടെ അംഗീകാരത്തോടെയും മാത്രമേ നീട്ടാൻ കഴിയൂ. പുതിയ കോടതിയിൽ കേസുകൾ കൈകാര്യം ചെയ്യുന്നതിനായി സെഷൻസ്, അപ്പീൽ, ഫസ്റ്റ് ഇൻസ്റ്റൻസ് എന്നീ കോടതികളിൽ നിന്നുള്ള ജഡ്ജിമാരുടെ ഒരു പാനലാണ്​രൂപീകരിക്കുകയെന്ന്​ ദുബൈ മീഡിയ ഓഫീസ്​ ​വ്യക്​തമാക്കി.

TAGS :

Next Story