ദുബൈ മെട്രോ ബ്ലൂ ലൈൻ ട്രെയിനുകളുടെ പുതിയ ഡിസൈൻ കണ്ടോ?
പരമാവധി 1,246 പേർക്ക് വരെ സഞ്ചരിക്കാൻ കഴിയും

ദുബൈ: അത്യാധുനിക സാങ്കേതികവിദ്യകളോടും പുത്തൻ രൂപകൽപ്പനയോടും കൂടിയ ദുബൈ മെട്രോ ബ്ലൂ ലൈൻ ട്രെയിനുകളുടെ ഡിസൈൻ പുറത്തുവിട്ടു. ഒരു യാത്രയിൽ പരമാവധി 1,246 പേർക്ക് വരെ സഞ്ചരിക്കാൻ കഴിയും. 675 പേർക്കുള്ള ഇരിപ്പിട സൗകര്യമാണ് ട്രെയിനുകളിലുണ്ടാവുക. ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഞായറാഴ്ച പുതിയ മെട്രോ ലൈനിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തിയിരുന്നു. പദ്ധതിയുടെ 30 ശതമാനത്തോളം പൂർത്തിയായതായും 2029 സെപ്റ്റംബറിൽ തന്നെ ബ്ലൂ ലൈൻ തുറന്നുകൊടുക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലുള്ള മറ്റ് മെട്രോ ലൈനുകളിലേതുപോലെ ഗോൾഡ് ക്ലാസ്, സിൽവർ ക്ലാസ്, സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള പ്രത്യേക ക്യാബിൻ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാണ് പുതിയ ട്രെയിനുകളിലും ഉണ്ടാവുക. ഇവയിലെല്ലാം നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പുതിയ സാങ്കേതികവിദ്യകളും യാത്രക്കാരുടെ ആവശ്യങ്ങളും മുൻനിർത്തി ഗോൾഡ് ക്ലാസ് യാത്രക്കാർക്ക് ആഡംബര ഇരിപ്പിടങ്ങളും വയർലെസ് ചാർജിംഗ് സൗകര്യവും ലഭ്യമാക്കും. കൂടാതെ, ക്യാബിനുകളിൽ ഇന്റലിജന്റ് ലൈറ്റിംഗ് സംവിധാനവുമുണ്ടാകും.
ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഞായറാഴ്ച പുതിയ മെട്രോ ലൈനിന്റെ നിർമ്മാണ പുരോഗതി നേരിട്ട് വിലയിരുത്തിയിരുന്നു. പദ്ധതിയുടെ ഏകദേശം 30 ശതമാനം പണികൾ പൂർത്തിയായതായും, നിശ്ചയിച്ച പ്രകാരം 2029 സെപ്റ്റംബറിൽ തന്നെ ബ്ലൂ ലൈൻ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Adjust Story Font
16

