ഊദ് മേത്തയിൽ പുതിയ ബസ് സ്റ്റേഷൻ: വിപുലമായ പാർക്കിങ് സൗകര്യം
ദുബൈ ഊദ് മേത്തയിൽ വിപുലമായ സൗകര്യങ്ങളോടെ മാതൃകാ ബസ് സ്റ്റേഷൻ യാഥാർഥ്യമായി. യാത്രക്കാരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്

ദുബൈ ഊദ് മേത്തയിൽ വിപുലമായ സൗകര്യങ്ങളോടെ മാതൃകാ ബസ് സ്റ്റേഷൻ യാഥാർഥ്യമായി. യാത്രക്കാരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. എട്ടു റൂട്ടുകളിലായി 40 ബസുകളാകും ഇവിടെ നിന്നു സർവീസ് നടത്തുകയെന്നും കൂടുതല്‍ യാത്രക്കാര്‍ക്കിത് പ്രയോജനം ചെയ്യുമെന്നും ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി അറിയിച്ചു.
9,640 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ആണ് നിർമാണം. പ്രതിദിനം 10,000 യാത്രക്കാരെ സ്വീകരിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. എട്ടു റൂട്ടുകളിലായി 40 ബസുകളാകും ഇവിടെ നിന്നു സർവീസ് നടത്തുക. മൾട്ടി ലെവൽ പാർക്കിങ് ടെർമിനലാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. 350 കാറുകൾക്ക് ഒരു സമയം പാർക്ക് ചെയ്യാവുന്നതാണ് ഈ സൗകര്യം.
ബസ് സ്റ്റേഷന് വെറും 300 മീറ്റർ അടുത്തായുള്ള ഊദ് മേത്ത മെട്രോ സ്റ്റേഷനിൽ നിന്ന് ട്രെയിൻ, ടാക്സി സേവനങ്ങളും ലഭ്യമാകും എന്ന മെച്ചം കൂടിയുണ്ട്. കാർ പാർക്കിങ് കൂടാതെ, 23 ബൈക്ക് റാക്ക്, ഓഫീസിനുള്ള സ്ഥലം, കസ്റ്റമർ സർവീസ് ഏരിയ, വ്യാപാര ഔട് ലറ്റുകൾ, സെൽഫ് സർവീസ് കിയോസ്കുകൾ എന്നിവയും പുതിയ ബസ് സ്റ്റേഷന്റെ പ്രത്യേകതകളാണ്. പൊതു ഗതാഗത സേവന രംഗത്തെ നൂതന ആശയത്തിന്റെ സാക്ഷാത്കാരം കൂടിയാണിതെന്ന് ആർ.ടി.എ ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു.
Adjust Story Font
16

